ജില്ലയിൽ എസ്എഫ്ഐ തേരോട്ടം
ഐടിഐ തെരഞ്ഞെടുപ്പ്: 10ൽ ഏഴിലും എസ്എഫ്ഐ

കൊല്ലം
ജില്ലയിൽ വെള്ളിയാഴ്‌ച നടന്ന ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ വെന്നിക്കൊടി. 10ൽ ഏഴ് ഐടിഐയിലും എസ്എഫ്ഐ വിജയിച്ചു. രണ്ടു വർഷത്തിനു ശേഷം പോരുവഴി ഗവ. ഐടിഐ കെഎസ്‍യുവിൽനിന്ന് തിരിച്ചുപിടിച്ചു. നാമനിർദേശ പ്രക്രിയ അവസാനിച്ചപ്പോൾ തന്നെ വെളിയം ഗവ. ഐടിഐയിൽ എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സോഷ്യലിസമാണ് ഭാവി മതനിരപേക്ഷതയാണ് കരുത്ത് എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മയ്യനാട് ഐടിഐയിൽ ചെയർമാൻ, ജനറൽ സെക്രട്ടറി, ആർട്സ് ക്ലബ് സെക്രട്ടറി, മാഗസിൻ എഡിറ്റർ, കൗൺസിലർ സ്ഥാനത്തേക്കും ഗവ. ഐടിഐ തേവലക്കരയിൽ മാഗസിൻ എഡിറ്റർ, ആർട്സ് ക്ലബ് സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ സ്പോർട്സ് സീറ്റിലും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.









0 comments