Deshabhimani

അയ്യപ്പൻചേരി ഗവ. എൽപിഎസിൽ വിളവെടുപ്പ് ഉത്സവം

അക്ഷരമുറ്റത്ത് നൂറുമേനി വിളയിച്ച് കുരുന്നുകൾ

sss
വെബ് ഡെസ്ക്

Published on Nov 28, 2026, 12:45 AM | 1 min read

കഞ്ഞിക്കുഴി

അക്ഷരമധുരത്തിനൊപ്പം സ്‌കൂൾമുറ്റത്ത് നൂറുമേനി വിളയിച്ച് കുരുന്നുകൾ. അയ്യപ്പൻചേരി ഗവ. എൽപി സ്‌കൂളിൽ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികളും അധ്യാപകരും പിടിഎയും ചേർന്ന് ചീരകൃഷി വിളവെടുപ്പ് നടത്തി. കർഷകൻകൂടിയായ അധ്യാപകൻ ജെയിംസ് തന്റെ തോട്ടത്തിൽനിന്ന്‌ എത്തിച്ചുനൽകിയ ‘വ്ലാത്താങ്കര' ഇനത്തിൽപ്പെട്ട ചീരത്തൈകളാണ് കുട്ടികൾ സ്‌കൂൾ മുറ്റത്ത് നട്ടത്. വിളവെടുത്ത വിഷരഹിത ചീരകൊണ്ട് തയ്യാറാക്കിയ തോരൻ ഉച്ചഭക്ഷണത്തിലെ പ്രധാന വിഭവമായും വിളമ്പി. വിളവെടുപ്പ് കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ്-കുമാർ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്തംഗം സുമാദേവി, പ്രഥമാധ്യാപിക ടി ജെ ജയശ്രീ, പിടിഎ പ്രസിഡന്റ് ബിജുമോൻ, മദർ പിടിഎ പ്രസിഡന്റ് ശ്രീദേവി, സ്‌റ്റാഫ് സെക്രട്ടറി പി എക്‌സ്‌ സെബാസ്‌റ്റ്യൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

CITU Parliament march

02

print edition പാർലമെന്റ്‌ മാർച്ച്‌: കേരളത്തിൽനിന്ന്‌ തൊഴിലാളി പ്രവാഹം തുടങ്ങി
Deshabhimani

05

print edition പൊലീസ്‌ സ്‌റ്റേഷനിൽ ജന്മഭൂമിക്ക്‌ ‘ആഹാ’, 
ജയിലിൽ ദേശാഭിമാനിക്ക്‌ ‘ഓഹോ ’
deshabhimani section

Recommended

Deshabhimani
Home