Deshabhimani

വിഴിഞ്ഞം അനുബന്ധ വികസനം

230 ഏക്കർ ഏറ്റെടുക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2026, 12:42 AM | 1 min read

തിരുവനന്തപുരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ വികസനങ്ങൾക്കായി 230 ഏക്കർ ഏറ്റെടുക്കാനുള്ള മുൻ ഉത്തരവിൽ സർക്കാർ ഭേദഗതി വരുത്തി പുതിയ ഉത്തരവിറക്കി. കോട്ടുകാൽ, മാറനല്ലൂർ, അമരവിള പ്രദേശങ്ങൾക്ക് പകരം നെയ്യാറ്റിൻകര താലൂക്കിലെ വിഴിഞ്ഞം, കൊല്ലയിൽ, നെയ്യാറ്റിൻകര റവന്യു വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കാനാണ് തുറമുഖവകുപ്പ് ഉത്തരവിറക്കിയത്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) എംഡിയുടെ ശുപാർശപ്രകാരമാണ് മാറ്റമെന്ന് ഉത്തരവിൽ പറയുന്നു. തുറമുഖത്ത് കയറ്റുമതി, -ഇറക്കുമതി പ്രവർത്തനങ്ങൾ സജീവമായ സാഹചര്യത്തിൽ വെയർഹൗസ്, കണ്ടെയ്നർ കൈകാര്യം ചെയ്യൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്ന് ഉത്തരവിലുണ്ട്. 2026 മാർച്ച് 14-ന് പുറപ്പെടുവിച്ച ആദ്യ ഉത്തരവിലെ വ്യവസ്ഥകൾ മാറ്റമില്ലാതെ തുടരുമെന്നും ഉത്തരവിൽ പറയുന്നു. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം 230 ഏക്കറിന്‌ ഏകദേശം 810 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. വിസിലിന്റെ അക്കൗണ്ടിലുള്ള 283.68 കോടി രൂപ ചെലവാക്കും. ബാക്കി തുക അംഗീകൃത നബാർഡ് വായ്പയിൽനിന്നുമാണ് കണ്ടെത്തുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആദ്യഘട്ട വികസനപദ്ധതികൾക്കായി ഇന്ത്യൻ ഓയിൽ കോർപറേഷൻ, കണ്ടെയ്‌നർ കോർപറേഷൻ ഓഫ്‌ ഇന്ത്യ (കോൺകർ), സെൻട്രൽ വെയർഹ‍ൗസിങ്‌ കോർപറേഷൻ (സിഡബ്ല്യുസി) എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി വിസിൽ ധാരണപത്രം ഒപ്പുവച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Deshabhimani

03

print edition പൊലീസ്‌ സ്‌റ്റേഷനിൽ ജന്മഭൂമിക്ക്‌ ‘ആഹാ’, 
ജയിലിൽ ദേശാഭിമാനിക്ക്‌ ‘ഓഹോ ’
Kodikunnil Suresh flex board destroyed

06

print edition കൊടിക്കുന്നിലിന്റെ ഫ്ലക്‌സ്‌ നശിപ്പിച്ചു; മണ്ഡലം പ്രസിഡന്റ്‌ ഒന്നാംപ്രതി; കോൺഗ്രസ് തമ്മിലടി തെരുവിൽ
deshabhimani section

Recommended

Deshabhimani
Home