Deshabhimani

ചേർത്തല തെക്ക് പഞ്ചായത്ത് 
ഭരണസ്‌തംഭനം: എൽഡിഎഫ് പ്രതിഷേധിച്ചു

എൽഡിഎഫ്  സംഘടിപ്പിച്ച ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്‍മ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

എൽഡിഎഫ് സംഘടിപ്പിച്ച ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്‍മ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 28, 2026, 12:49 AM | 1 min read

കഞ്ഞിക്കുഴി

ചേർത്തല തെക്ക് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ അഴിമതി, കെടുകാര്യസ്ഥത, ഭരണസ്തംഭനം എന്നിവയ്ക്കെതിരെ എൽഡിഎഫ് നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൽഡിഎഫ് ചേർത്തല തെക്ക് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ സമരം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി എസ് വേണുഗോപാൽ അധ്യക്ഷനായി. എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി സുരേന്ദ്രൻ, ബി സലിം, സി വി മനോഹരൻ, എൻ ഡി ഷിമ്മി, സുധർമ്മിണി തമ്പാൻ, സി കെ സുകുമാരൻ, പി ജെ മാത്യു എന്നിവർ സംസാരിച്ചു. ഭരണകക്ഷിയിലെ രൂക്ഷമായ ഭിന്നിപ്പും അഴിമതികളും പഞ്ചായത്ത് ഭരണം പൂർണമായും സ്തംഭിപ്പിച്ചു. കോൺഗ്രസ് നേതാവിനെതിരായ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത്‌ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടക്കുന്നതും പ്രസിഡന്റിനെതിരെ അഴിമതി ആരോപണങ്ങളുമായി കോൺഗ്രസ് നേതാവിന്റെ ഭാര്യ വിജിലൻസിനെയും പൊലീസിനെയും സമീപിച്ചതും നാടിന് അപമാനമുണ്ടാക്കി. ഭരണകക്ഷികള്‍ തമ്മിലെ തല്ലും വന്‍ അഴിമതികളും പഞ്ചായത്ത് വികസന മുരടിപ്പും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം ഉന്നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kerala Government

01

print edition എൻജിനിയർമാരുടെ കൂട്ട സ്ഥലംമാറ്റം: തദ്ദേശ സ്ഥാപനങ്ങൾ സ്തംഭനത്തിൽ
Driving Test

03

print edition ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്: ആശയക്കുഴപ്പത്തിൽ എംവിഡി
CITU Parliament march

05

print edition പാർലമെന്റ്‌ മാർച്ച്‌: കേരളത്തിൽനിന്ന്‌ തൊഴിലാളി പ്രവാഹം തുടങ്ങി
deshabhimani section

Recommended

Deshabhimani
Home