Deshabhimani

print edition കൊടിക്കുന്നിലിന്റെ ഫ്ലക്‌സ്‌ നശിപ്പിച്ചു; മണ്ഡലം പ്രസിഡന്റ്‌ ഒന്നാംപ്രതി; കോൺഗ്രസ് തമ്മിലടി തെരുവിൽ

Kodikunnil Suresh flex board destroyed

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഫ്ലക്‌സ്‌ ബോർഡ് നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന്

avatar
സ്വന്തം ലേഖകൻ

Published on Nov 28, 2026, 12:47 AM | 1 min read

മാവേലിക്കര: ​മാവേലിക്കര തെക്കേക്കരയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഫ്ലക്‌സ്‌ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതിന്‌ പിന്നിൽ കോൺഗ്രസ്‌ തമ്മിലടിയെന്ന്‌ തെളിഞ്ഞു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിനെ ഒന്നാംപ്രതിയാക്കി കുറത്തികാട് പൊലീസ് കേസെടുത്തു. ഐഎൻടിയുസി റീജണൽ പ്രസിഡന്റ്‌ പി ബി മനോജ് നൽകിയ പരാതിയിൽ തെക്കേക്കര വെസ്‌റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ കല്ലുമല ഉമ്പർനാട് മലയിൽ വടക്കതിൽ ബിനു കല്ലുമലയ്‌ക്കും (ബിനു -– 48) കണ്ടാലറിയാവുന്ന ഒരാൾക്കുമെതിരെയാണ്‌ കേസെടുത്തത്‌. ഫ്ലക്‌സ്‌ നശിപ്പിച്ചത്‌ സിപിഐ എം ആണെന്ന്‌ വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ്‌ സിസിടിവി ദൃശ്യത്തിൽ മണ്ഡലം പ്രസിഡന്റും കൂട്ടാളിയും കുടുങ്ങിയത്


തെക്കേക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഫ്ലക്‌സുകളാണ്‌ നശിപ്പിച്ചത്‌. ഏതാനും ദിവസം മുമ്പ് നശിപ്പിച്ച ബോർഡുകൾ മനോജും സുഹൃത്തുക്കളും ചേർന്ന് പുനസ്ഥാപിച്ചിരുന്നു. പിന്നീട് അഞ്ചാഞ്ഞിലിമൂടിന്‌ സമീപം സ്ഥാപിച്ചിരുന്ന രണ്ട് ബോർഡ്‌ കാണാനില്ലെന്നറിഞ്ഞാണ് മനോജ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ സിപിഐ എമ്മിനെതിരെ പ്രചാരണവും തുടങ്ങി.


ഇതിനിടെ അഞ്ചാഞ്ഞിലിമൂടിന് സമീപത്തെ എസ്എൻഡിപി യോഗം ഗുരുമന്ദിരത്തിലെ സിസിടിവി പൊലീസ്‌ പരിശോധിച്ചപ്പോഴാണ് വില്ലന്മാർ കോൺഗ്രസുകാരെന്ന്‌ തെളിഞ്ഞത്. ഇവർ ഫ്ലക്‌സ്‌ എടുക്കുന്നതും ഇളക്കിയെടുത്ത് മറിച്ചിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ബിനു കല്ലുമല കെ സി വേണുഗോപാലിന്റെ ഗ്രൂപ്പുകാരൻ ആണെന്നാണ്‌ മറുപക്ഷത്തിന്റെ ആരോപണം. ഫ്ലക്‌സ്‌ നശിപ്പിക്കൽ ദൃശ്യങ്ങൾ പുറത്തായതിനെതുടർന്ന്‌ മുഖം രക്ഷിക്കാൻ ബിനുവിനെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതായും ഇവർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

CITU Parliament march

02

print edition പാർലമെന്റ്‌ മാർച്ച്‌: കേരളത്തിൽനിന്ന്‌ തൊഴിലാളി പ്രവാഹം തുടങ്ങി
Deshabhimani

05

print edition പൊലീസ്‌ സ്‌റ്റേഷനിൽ ജന്മഭൂമിക്ക്‌ ‘ആഹാ’, 
ജയിലിൽ ദേശാഭിമാനിക്ക്‌ ‘ഓഹോ ’
deshabhimani section

Recommended

Deshabhimani
Home