തുറവൂർ ഉപജില്ലാ സ്‍കൂൾ കലോത്സവം
ടിഡിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാർ

തുറവൂർ
തുറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ടിഡിഎച്ച്എസ്എസിൽ വർണാഭ സമാപനം. 389 പോയിന്റുകൾ നേടി ആതിഥേയരായ തുറവൂർ ടിഡിഎച്ച്എസ്എസ് അധ്യാപക സംഘടനാ നേതാവായിരുന്ന കെ വി ദേവദാസിന്റെ സ്മരണാർഥമുള്ള ഓവറോൾ ചാമ്പ്യൻഷിപ് നേടി. 338 പോയിന്റുമായി എഴുപുന്ന സെന്റ് റാഫേൽസ് എച്ച്എസ്എസ് രണ്ടും 314 പോയിന്റോടെ ശ്രീകണ്ഠേശ്വരം എസ്എൻഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം പി പ്രസാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ രാജേന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ സമ്മാനങ്ങൾ നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിൽ മിറാൻഡ, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ കെ കെ അജയൻ, സ്വാഗതസംഘം ജനറൽ കൺവീനർ എ രാജശ്രീ, പ്രോഗ്രാം കൺവീനർ ജെറോം കെ വി ജോസ്, ഫുഡ് കമ്മിറ്റി കൺവീനർ പി ദിനൂബ്, ട്രോഫി കമ്മിറ്റി കൺവീനർ കെ വി സുനമ്മ, ടി ഡി എച്ച്എസ് പ്രധാനാധ്യാപിക ബി ശ്രീജ, ടിഡിടിടിഐ പ്രിൻസിപ്പൽ വി ആശ, ടിഡിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് എൻ ആർ ഷിനോദ്, ആർ പ്രശാന്ത് എന്നിവർ സംസാരിച്ചു.









0 comments