Deshabhimani

തലയെടുപ്പോടെ തലസ്ഥാനത്ത് എസ്എഫ്ഐ

sfi.jpg

ചാക്ക ഐടിഐ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ 
ആഹ്ലാദം

വെബ് ഡെസ്ക്

Published on Nov 28, 2026, 12:44 AM | 2 min read

തിരുവനന്തപുരം

വിദ്യാർഥികളുടെ രാഷ്ട്രീയ മനസ്സ് എസ്എഫ്ഐക്കൊപ്പമെന്ന് ഉറപ്പിച്ച് ജില്ലയിലെ ഐടിഐ ട്രെയിനീസ് കൗൺസിൽ തെരഞ്ഞെടുപ്പ്. ഒമ്പത് ഐടിഐകളിൽ എട്ടിടത്തും വമ്പിച്ച ഭൂരിപക്ഷത്തോടെ എസ്എഫ്ഐ ഉജ്വല വിജയം നേടി. നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനാഘട്ടത്തിൽതന്നെ നാല് ക്യാമ്പസുകളിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു. ആദ്യമായി ആര്യനാട് ഐടിഐയിലും ധനുവച്ചപുരം ഐടിഐ, ചാല ഐടിഐ, മലയിൻകീഴ് ഐടിഐ എന്നിവിടങ്ങളിലുമാണ് എതിരില്ലാതെ വിജയക്കൊടി പാറിച്ചത്. വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്ന ചാക്ക ഐടി ഐ, ആറ്റിങ്ങൽ ഐടിഐ, വർക്കല ഐടിഐ, നെടുമങ്ങാട് ഐടിഐ എന്നീ ക്യാമ്പസുകളിലും വൻ ഭൂരിപക്ഷത്തോടെ എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചുകയറി. വിവിധ ക്യാമ്പസുകളിൽ കെഎസ്‌യു, എബിവിപി തുടങ്ങിയ വലതുപക്ഷ–വർഗീയ വിദ്യാർഥി സംഘടനകളുടെ ശക്തമായ വെല്ലുവിളികളെയും അപവാദ പ്രചാരണങ്ങളെയും അതിജീവിച്ചാണ് ഈ ചരിത്രവിജയം. ആറ്റിങ്ങൽ ഐടിഐയിൽ ചെയർപേഴ്സണായി ബി ആദർശ്, ജനറൽ സെക്രട്ടറിയായി ആകാശ് എസ് സജീവ്, കൗൺസിലർ വി എസ് ശ്രീഷാ, മാഗസിൻ എഡിറ്റർ അനസ് അൻസാരി, സെക്രട്ടറി സ്പോർട്സ് ബി അതുൽ, സെക്രട്ടറി കൾച്ചറൽ അഫയേഴ്സ് എസ് കാർത്തിക് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിജയികൾ പ്രവർത്തകർക്കൊപ്പം ആറ്റിങ്ങൽ ടൗണിൽ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് വിജയ് വിമൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ചാക്ക ഗവ. ഐടിഐ ട്രൈനീസ് കൗൺസിൽ തിരഞ്ഞെടുപ്പ്‌ വിജയത്തിന് പിന്നാലെ എസ്എഫ്ഐ ആഹ്ലാദപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ആഹ്ലാദപ്രകടനം ജില്ലാ സെക്രട്ടറി എം എ നന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി സഞ്ജയ് സുരേഷ്, കെ യു നികുഞ്ചൻ, എസ് ജിതിൻ, എസ് എൽ രേവന്ത്, എം എസ് ശംഭു, യൂണിറ്റ് സെക്രട്ടറി വിഷ്ണു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി എൽ സംഗീത(​ചെയർമാൻ), മുഹമ്മദ് ഫാരിസ്(​ജനറൽ സെക്രട്ടറി), എസ് ശ്രീജിത്ത് (​കൗൺസിലർ), അഭിനവ് ജയൻ( ​ജനറൽ ക്യാപ്റ്റൻ), റോഷൻ എസ് ലെനിൻ(​കൾച്ചറൽ സെക്രട്ടറി), അതുൽ കൃഷ്ണ(​മാഗസിൻ എഡിറ്റർ). ​ ചാല ഗവ. ഐടിഐ ഭാരവാഹികൾ: ആർ സാജൻ (ചെയർമാൻ), ബി ധനുഷ് (ജനറൽ സെക്രട്ടറി), ബിജെ ജിഷ്ണു (കൗൺസിലർ), എസ്‌ പി ധനുഷ് (സ്പോർട്സ് സെക്രട്ടറി), എസ്‌ പി മേഘആർട്സ് ക്ലബ്‌ സെക്രട്ടറി), പി അർജുനൻ (മാഗസിൻ എഡിറ്റർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

CITU Parliament march

02

print edition പാർലമെന്റ്‌ മാർച്ച്‌: കേരളത്തിൽനിന്ന്‌ തൊഴിലാളി പ്രവാഹം തുടങ്ങി
Deshabhimani

05

print edition പൊലീസ്‌ സ്‌റ്റേഷനിൽ ജന്മഭൂമിക്ക്‌ ‘ആഹാ’, 
ജയിലിൽ ദേശാഭിമാനിക്ക്‌ ‘ഓഹോ ’
deshabhimani section

Recommended

Deshabhimani
Home