Deshabhimani

print edition ഒന്നാം റാങ്കുകാർക്ക്‌ നിയമനമില്ലെന്ന്‌ പ്രചാരണം; സർക്കാർ വാദം വസ്‌തുതാവിരുദ്ധം

Kerala PSC Exam
വെബ് ഡെസ്ക്

Published on Nov 28, 2026, 12:36 AM | 1 min read

തിരുവനന്തപുരം: പിഎസ്-സി റാങ്ക് പട്ടികകളിൽ ഒന്നാം റാങ്കുകാർക്കുപോലും നിയമനം ലഭിച്ചില്ലെന്ന വാദം വസ്തുത മറച്ചുവച്ച്. 10വർഷത്തിനിടെ പ്രതിവർഷം ശരാശരി 700 വീതം ഏകദേശം 7,000 റാങ്ക് പട്ടികയാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഇതിൽ ഒന്നാം റാങ്കുകാരന് നിയമനം കിട്ടാത്തവ വിരലിലെണ്ണാവുന്നതാണ്.


പത്തിൽ താഴെ മാത്രം നിയമനം നടക്കുന്ന സർക്കാർ കോളേജുകളിലെ ചില വിഷയങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് ഇതുണ്ടായത്. ഭിന്നശേഷി അവകാശ നിയമപ്രകാരവും സംസ്ഥാന സർക്കാർ ഉത്തരവുപ്രകാരവും ഭിന്നശേഷിക്കാർക്ക് നിശ്ചിത ശതമാനം സംവരണം ഉറപ്പാക്കിയിട്ടുണ്ട്. റാങ്ക് പട്ടിക കാലാവധിയിൽ ഭിന്നശേഷിക്കാർക്ക് നീക്കിവച്ച ഊഴത്തിലേക്ക് അർഹരായ ഉദ്യോഗാർഥികൾ ഇല്ലെങ്കിൽ ആ ഒഴിവ് മാറ്റിവയ്‌ക്കണം. അതേ തസ്തികയിൽ അടുത്ത റാങ്ക് പട്ടിക നിലവിൽ വരുമ്പോൾ അതിലെ ഭിന്നശേഷി ഉദ്യോഗാർഥിയെക്കൊണ്ടാണ് നികത്തേണ്ടത്. ഭിന്നശേഷിക്കാർ ആരും ഇല്ലെങ്കിൽ മാത്രം ജനറൽ വിഭാഗത്തെ പരിഗണിക്കും. ഇങ്ങനെ മാറ്റിവച്ച ഭിന്നശേഷി ഒഴിവിലേക്ക് നിയമനത്തിന്‌ അടുത്ത റാങ്ക് പട്ടിക നിലവിൽ വരണം. വകുപ്പിൽനിന്ന് പുതിയ ഒഴിവ്‌ റിപ്പോർട്ട് ചെയ്തില്ലെങ്കിലും മുൻ പട്ടികയിൽ മാറ്റിവച്ച ഭിന്നശേഷി ഒഴിവ് നികത്താൻ വിജ്ഞാപനം പുറപ്പെടുവിക്കണം.


പുതിയ റാങ്ക് പട്ടിക നിലവിൽ വരുമ്പോൾ, മുന്പ്‌ മാറ്റിവച്ച ഭിന്നശേഷി ഊഴത്തിലേക്ക് ആ വിഭാഗത്തിലെ ഉദ്യോഗാർഥിക്ക് ആദ്യം നിയമനം ലഭിക്കും. വകുപ്പിൽനിന്ന് പുതുതായി ഒഴിവുകൾ റിപ്പോർട്ട് ചെയ്താലേ ഒന്നാം റാങ്കുകാരന് അവസരം കിട്ടൂ. രണ്ടാമത്തെ റാങ്ക് പട്ടികയിലും ഭിന്നശേഷി ഉദ്യോഗാർഥി ഇല്ലാതെ വന്നാൽ ജനറൽ വിഭാഗത്തിലെ ഒന്നാം റാങ്കുകാരന് ആ ഒഴിവ് നൽകണം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kodikunnil Suresh flex board destroyed

01

print edition കൊടിക്കുന്നിലിന്റെ ഫ്ലക്‌സ്‌ നശിപ്പിച്ചു; മണ്ഡലം പ്രസിഡന്റ്‌ ഒന്നാംപ്രതി; കോൺഗ്രസ് തമ്മിലടി തെരുവിൽ
mohanan kunnummal

05

print edition കേരള വിസി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നു; ഇരുണ്ടകാലം സൃഷ്ടിച്ചിട്ട് പടിയിറക്കം
deshabhimani section

Recommended

Deshabhimani
Home