സിഐടിയു വാഹന പ്രചാരണജാഥ സംഘടിപ്പിച്ചു

ചാത്തന്നൂരിൽ സിഐടിയു വാഹന പ്രചാരണ ജാഥ ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറപ്പ് ഉദ്ഘാടനംചെയ്യുന്നു
ചാത്തന്നൂർ
ഡിസംബർ 1, 2, 3 തീയതികളിൽ നടക്കുന്ന ‘ഓക്യുപൈ ഡൽഹി' മാർച്ചിന്റെ പ്രചാരണാർഥം സിഐടിയു ചാത്തന്നൂർ ഏരിയ കമ്മിറ്റി വാഹനജാഥ സംഘടിപ്പിച്ചു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ സേതുമാധവൻ ക്യാപ്റ്റനായ ജാഥ ചാത്തന്നൂരിൽ ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ് ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റി അംഗം പ്രദീപ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി വി സത്യൻ, എ സഫറുള്ള, ഡി സുരേഷ് കുമാർ, കെ എസ് ബിനു, എം കെ ശ്രീകുമാർ, ടി ദിജു എന്നിവർ സംസാരിച്ചു. ഉളിയനാട്, കല്ലുവാതുക്കൽ, പുത്തൻകുളം പഞ്ചായത്ത് ഓഫീസ് ജങ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ജാഥ പരവൂരിൽ സമാപിച്ചു. സമാപനയോഗത്തിൽ സിപിഐ എം ലോക്കൽ സെക്രട്ടറി ജെ യാക്കൂബ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ കെ സേതുമാധവൻ നന്ദി പറഞ്ഞു. സിഐടിയു ഏരിയ കമ്മിറ്റി അംഗം എസ് ശ്രീലാൽ, ആർ സുലേഖ, ബിന്ദു, ഷീജ, ശശിധരൻ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ആർ അനിൽകുമാർ, എ സുന്ദരേശൻ, വി ഗണേശ്, വി സലീം, എസ് ധർമപാലൻ, പി എം രാധാകൃഷ്ണൻ, ജെ പ്രദീപ്, ബിജോയ് എന്നിവർ സംസാരിച്ചു.









0 comments