Deshabhimani

എസ്‌ബിഐ ജനറൽ ഇൻഷുറൻസ്‌

മൂത്രത്തിൽ കല്ലിന്‌ ചികിത്സ, 
ബിപിയുടെ പേരിൽ ഇൻഷുറൻസ്‌ നിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2026, 12:34 AM | 1 min read

കൊല്ലം

എസ്‌ബിഐ ജനറൽ ഇൻഷുറൻസിൽ ചേർത്ത്‌ കബളിപ്പിച്ചെന്നും ആശുപത്രിയിൽ ചികിത്സയിലായിട്ടും ഇൻഷുറൻസ്‌ അനുവദിക്കാതെ വഞ്ചിച്ചുവെന്നും ശാസ്‌താംകോട്ട പള്ളിശ്ശേരിക്കൽ പുതുവയൽ ഹ‍ൗസിൽ ജോയ്‌കുട്ടി സെലസ്റ്റിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2021-ൽ ആണ് എസ്‌ബിഐ ജനറൽ ഇൻഷുറൻസ് ആരോഗ്യ പോളിസി എടുക്കുന്നത്. എസ്‌ബിഐ ശാസ്‌താംകോട്ട ബ്രാഞ്ചിലെ മാനേജരുടെ നിർബന്ധപ്രകാരം ഏജന്റ് സുജിത്‌ വഴിയാണ്‌ ഇൻഷുറൻസ്‌ എടുത്തത്‌. ഏജന്റിനോട്‌ ബിപി, ഷുഗർ, കൊളസ്ട്രോൾ എന്നിവ ഉണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഏജന്റ് അതൊന്നും കേൾക്കാതെ തന്നെക്കൊണ്ട്‌ ഒപ്പിട്ടശേഷം പ്രൊപ്പോസൽ ഫോം പൂരിപ്പിക്കുകയായിരുന്നു. 52 വയസ്സുണ്ടെന്നും പരിശോധനയൊന്നും വേണ്ടേ എന്നും വീണ്ടും ചോദിച്ചപ്പോഴും അതൊന്നും വേണ്ട എന്നാണ്‌ ഏജന്റ്‌ പറഞ്ഞത്‌. 41 വർഷമായി ഗുജറാത്തിലുള്ള എന്റെ അക്കൗണ്ടിൽനിന്ന് അഞ്ചുവർഷം ഇൻഷുറൻസ്‌ പ്രീമിയം ഇ‍ൗടാക്കി. കഴിഞ്ഞ മാർച്ച്‌ 25ന്‌ ഛർദിയും വേദനയുമായി ശാസ്‌താംകോട്ട ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിച്ചു. പരിശോധനയിൽ പിത്താശയത്തിൽ കല്ല് കണ്ടു. ഇൻഫക്‌ഷൻ ആയതുകൊണ്ട് ഉടൻ ഓപ്പറേഷൻ ചെയ്‌തില്ല. ആശുപത്രിയിൽ ഇൻഷുറൻസ് കാർഡ് കൊടുക്കുകയുംചെയ്‌തു. ഡിസ്‌ചാർജിന് ഒരു ദിവസം മുന്പ്‌ ഇൻഷുറൻസ് വിഭാഗത്തിൽനിന്ന്‌ വിളിച്ചിട്ട്‌ ബിപി എത്രനാളായി ഉണ്ടെന്നും അത് എഴുതിക്കൊടുക്കാനും ആവശ്യപ്പെട്ടു. തുടർന്ന്‌ ക്ലെയിം നിഷേധിച്ചുകൊണ്ട് മെസേജ് വന്നു. പിത്താശയത്തിലെ കല്ലിന്‌ ചികിത്സ നടത്തിയിട്ട്‌ ബിപിയുടെ പേരിൽ ഇൻഷുറൻസ്‌ നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. ചികിത്സത്തുകയ്‌ക്കായി പുനഃപരിശോധനയ്‌ക്ക്‌ നടപടിയെടുക്കാമെന്ന ബാങ്ക്‌ ഇൻഷുറൻസ്‌ അധികൃതരുടെ ഉറപ്പും നടപ്പായില്ല. ഇതിനിടെ ഏജന്റ്‌ തനിക്കെതിരെ ശാസ്‌താംകോട്ട പൊലീസിൽ പരാതി കൊടുത്തെങ്കിലും അന്വേഷണത്തെ തുടർന്ന്‌ കേസെടുത്തില്ല. വസ്‌തുത മനസ്സിലാക്കിയ പൊലീസിനുമുന്നിൽ ഏജന്റ്‌ കുറ്റസമ്മതം നടത്തി. തുടർന്ന്‌ ഇൻഷുറൻസ്‌ ക്ലെയിം ആവശ്യപ്പെട്ട്‌ കൊല്ലം ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kodikunnil Suresh flex board destroyed

01

print edition കൊടിക്കുന്നിലിന്റെ ഫ്ലക്‌സ്‌ നശിപ്പിച്ചു; മണ്ഡലം പ്രസിഡന്റ്‌ ഒന്നാംപ്രതി; കോൺഗ്രസ് തമ്മിലടി തെരുവിൽ
mohanan kunnummal

05

print edition കേരള വിസി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നു; ഇരുണ്ടകാലം സൃഷ്ടിച്ചിട്ട് പടിയിറക്കം
deshabhimani section

Recommended

Deshabhimani
Home