Deshabhimani

ചന്ദനത്തോപ്പ്‌ ഐടിഐ

എസ്‌എഫ്‌ഐ രാപകൽ സമരം തുടരുന്നു

തെരഞ്ഞെടുപ്പ്‌ നടത്തണമെന്നാവശ്യപ്പെട്ട്‌ ചന്ദനത്തോപ്പ്‌ ഗവ. ഐടിഐയിൽ 
എസ്‌എഫ്‌ഐ നേത്യത്വത്തിൽ ആരംഭിച്ച രാപകൽ സമരം

തെരഞ്ഞെടുപ്പ്‌ നടത്തണമെന്നാവശ്യപ്പെട്ട്‌ ചന്ദനത്തോപ്പ്‌ ഗവ. ഐടിഐയിൽ 
എസ്‌എഫ്‌ഐ നേത്യത്വത്തിൽ ആരംഭിച്ച രാപകൽ സമരം

വെബ് ഡെസ്ക്

Published on Nov 28, 2026, 12:37 AM | 1 min read

കൊല്ലം

ചന്ദനത്തോപ്പ്‌ ഗവ. ഐടിഐയിലെ യൂണിയൻ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ച കെഎസ്‌യു, എൻജിഒ അസോസിയേഷൻ നിലപാടിനെതിരെ എസ്‌എഫ്‌ഐ ആരംഭിച്ച രാപകൽ സമരം തുടരുന്നു. എസ്‌എഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റും ചെയർമാൻ സ്ഥാനാർഥിയുമായ മിഥുൻ, ക‍ൗൺസിലർ സ്ഥാനാർഥി സ്വാധിഷ്‌ എന്നിവരാണ്‌ രാപകൽ സത്യഗ്രഹസമരം ആരംഭിച്ചത്‌. അഡ്‌മിനിസ്‌ടേറ്റീവ്‌ ബ്ലോക്കിന്‌ മുന്നിൽ വ്യാഴാഴ്‌ച രാത്രി ആരംഭിച്ച സമരത്തിന്‌ ഐക്യദാർഢ്യവുമായി വെള്ളിയാഴ്‌ച ഐടിഐയിലെ നിരവധി വിദ്യാർഥികളെത്തി. കാമ്പസിന്‌ പുറത്ത്‌ പ്രത്യേക പന്തൽ ഒരുക്കി സിപിഐ എം നേതൃത്വത്തിൽ രക്ഷിതാക്കളടക്കമുള്ള സംരക്ഷണസമിതിപ്രവർത്തകരും പിന്തുണ അറിയിച്ച്‌ സജീവമായി. സമാധാനപരമായി തെരഞ്ഞെടുപ്പ്‌ നടക്കേണ്ട എല്ലാ സാഹചര്യങ്ങളും നിലവിലുണ്ടായിരുന്നപ്പോൾ പരാജയഭീതിയിൽ യുഡിഎസ്‌എഫും എൻജിഒ അസോസിയേഷൻ നേതാക്കളുമായി ഗൂഢാലോചന നടത്തി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനു മുന്പ്‌ നടന്ന കലാശക്കൊട്ടിലൂം മീറ്റ്‌ ദ കാൻഡിഡേറ്റ്‌ പരിപാടിയിലും പരാജയം തിരിച്ചറിഞ്ഞ കെഎസ്‌യു നൽകിയ പരാതിയിലാണ്‌ ഐടിഐ ഡയറക്ടറേറ്റ്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാൻ ഉത്തരവ്‌ ഇറക്കിയത്‌. എന്നാൽ, ഉത്തരവ്‌ ഇറങ്ങുംമുമ്പേ തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയെന്ന്‌ യുഡിഎസ്‌എഫ്‌ പോസ്റ്റർ ഇറക്കിയത്‌ ഗൂഢാലോചന വ്യക്തമാക്കി. സ്റ്റാഫ്‌ ക‍ൗൺസിലിന്റെ തീരുമാനം തെരഞ്ഞെടുപ്പ്‌ നടത്തണമെന്നതായിരുന്നു. ഇ‍ൗ റിപ്പോർട്ട്‌ ഡയറക്ടറേറ്റിലേക്ക്‌ പ്രിൻസിപ്പൽ അയച്ചില്ല. ഇതേത്തുടർന്നുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തിനൊടുവിൽ പ്രിൻസിപ്പൽ രാത്രി വൈകി റിപ്പോർട്ട്‌ അയക്കാൻ നിർബന്ധിതനായി. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം എസ്‌ ഗോപീകൃഷ്‌ണൻ, ജില്ലാ സെക്രട്ടറി എസ്‌ വിഷ്‌ണു, ജില്ലാ സെക്രട്ടറിയറ്റ്‌അംഗം ജിജോ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലായിരുന്നു പ്രിൻസിപ്പലിന്റെ തീരുമാനം. റിപ്പോർട്ട്‌ ലഭിച്ചിട്ടും തെരഞ്ഞെടുപ്പിന്‌ ഡയറക്ടറേറ്റ്‌ അനുമതി നൽകിയില്ല. ഇതോടെ എസ്‌എഫ്‌ഐ ക്യാമ്പസിൽ രാപകൽ സമരം ആരംഭിക്കുകയായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌അംഗം എസ്‌എൽ സജികുമാർ, ഏരിയ സെക്രട്ടറി എസ്‌ സുരേഷ്‌ബാബു, ബി ബൈജു, സി സന്തോഷ്‌, വി മനോജ്‌, എൽ അനിൽ, പി നാസർ, ശിവകുമാർ എന്നിവർ വിദ്യാർഥികൾക്ക്‌ പിന്തുണയുമായെത്തി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഐടിഐയാണ്‌ ചന്ദനത്തോപ്പിലേത്‌. 21 ട്രേഡുകളിലായി 1286 വിദ്യാർഥികൾ പഠിക്കുന്നു. ചന്ദനത്തോപ്പിൽ തെരഞ്ഞെടുപ്പ്‌ നടക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണ്‌ എസ്‌എഫ്‌ഐ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kodikunnil Suresh flex board destroyed

01

print edition കൊടിക്കുന്നിലിന്റെ ഫ്ലക്‌സ്‌ നശിപ്പിച്ചു; മണ്ഡലം പ്രസിഡന്റ്‌ ഒന്നാംപ്രതി; കോൺഗ്രസ് തമ്മിലടി തെരുവിൽ
mohanan kunnummal

05

print edition കേരള വിസി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നു; ഇരുണ്ടകാലം സൃഷ്ടിച്ചിട്ട് പടിയിറക്കം
deshabhimani section

Recommended

Deshabhimani
Home