Deshabhimani

എസ്‌എഫ്‌ഐയല്ലാതെ മറ്റാര്‌

വെബ് ഡെസ്ക്

Published on Nov 28, 2026, 12:29 AM | 1 min read

തൃശൂർ

വിദ്യാർഥികളുടെ രാഷ്‌ട്രീയ മനസ്സ്‌ എസ്‌എഫ്‌ഐക്കൊപ്പമെന്ന്‌ അരക്കിട്ട്‌ ഉറപ്പിച്ച്‌ ഐടിഐ തെരഞ്ഞെടുപ്പ്‌ ഫലം. ജില്ലയിൽ ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലും എസ്‌എഫ്‌ഐ വിജയം ആവർത്തിച്ചു. ജില്ലയിലെ എട്ട്‌ ഐടിഐകളിലും എസ്‌എഫ്‌ഐ യൂണിയൻ നേടി. ഏഴിടത്ത്‌ മുഴുവൻ സീറ്റിലും വിജയിച്ചു. എസ്‌എഫ്‌ഐക്കുള്ള വിദ്യാർഥി പിന്തുണയായി തെരഞ്ഞെടുപ്പ്‌ ഫലം മാറി. കഴിഞ്ഞ വർഷം പരാജയപ്പെട്ട ചാലക്കുടി വനിതാ ഐടിഐ എബിവിപിയിൽ നിന്ന്‌ തിരിച്ച് പിടിച്ചു. ചാലക്കുടി ഐടിഐ, മാള, പീച്ചി, ദേശമംഗലം, എറിയാട്, ചേർപ്പ്‍, ചാലക്കുടി വനിതാ ഐടിഐ എന്നിവിടങ്ങളിലാണ്‌ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചത്‌. മണലൂർ ഐടിഐ ഒരു സീറ്റ്‌ ഒഴികെ ബാക്കി അഞ്ചിലും എസ്‌എഫ്‌ഐ വിജയിച്ചു. ചെയർമാൻ സ്ഥാനം എഐഎസ്‌എഫ്‌ നേടി. എസ്‌എഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി. ‘സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത്’ എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കലിക്കറ്റ്‌ സർവകലാശാലയ്‌ക്ക്‌ കീഴിലുള്ള കോളേജ്‌ യൂണിയൻ, പോളി തെരഞ്ഞെടുപ്പ്‌, സ്‌കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ എന്നിവയിൽ എസ്‌എഫ്‌ഐ സന്പൂർണ വിജയം നേടിയതിനു പിന്നാലെയാണ്‌ ഐടിഐ തെരഞ്ഞെടുപ്പിലും വിജയിച്ചത്‌. ജില്ലയിൽ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പുനടന്ന 29ൽ 26 കോളേജുകളിലും എസ്‌എഫ്‌ഐ വിജയിച്ചിരുന്നു. പോളി തെരഞ്ഞെടുപ്പിൽ ഏഴിൽ അഞ്ചിലും സ്‌കൂൾ പാർലമെന്റിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്ന 40ൽ 38ലും എസ്‌എഫ്‌ഐയാണ്‌ വിജയിച്ചത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kerala PSC Office

02

print edition പഞ്ചവത്സര സമീപനരേഖയിലും രഹസ്യ അജൻഡ; സ്ഥിരംനിയമനം കുറയും
Kerala PSC Exam

04

print edition ഒന്നാം റാങ്കുകാർക്ക്‌ നിയമനമില്ലെന്ന്‌ പ്രചാരണം; സർക്കാർ വാദം വസ്‌തുതാവിരുദ്ധം
deshabhimani section

Recommended

Deshabhimani
Home