Deshabhimani

ഭരണിക്കാവ് ബ്ലോക്ക് കേരളോത്സവം തുടങ്ങി

keralalosav

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ വിളംബരജാഥ

വെബ് ഡെസ്ക്

Published on Nov 28, 2026, 12:15 AM | 1 min read

ചാരുംമൂട്

ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത് കേരളോത്സവം തുടങ്ങി. 28,29 ഡിസംബർ 5,6,10 തിയതികളിലാണ് കലാകായിക മത്സരങ്ങൾ. ഫുട്ബോൾ,ക്രിക്കറ്റ്, അത് ലറ്റിക്സ് വടംവലി മത്സരങ്ങൾ വള്ളികുന്നം അമൃത എച്ച്എസ്എസിലും വോളിബോൾ മത്സരങ്ങൾ പള്ളിക്കൽ ഫ്രണ്ട്സ് ക്ലബ്ബ് മൈതാനത്തും കബഡി ഇലിപ്പക്കുളം കെകെഎം ജിവിഎച്ച്എസ്എസിലും ബാഡ്മിന്റൺ മത്സരങ്ങൾ ചാരുംമൂട് ബാഡ്മിന്റൺ അക്കാഡമിയിലും കലാമത്സരങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത് ഓഡിറ്റോറിയത്തിലും നടക്കും. ​വിളംബര ഘോഷയാത്ര ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽനിന്ന്‌ ആരംഭിച്ച്‌ ചാരുംമൂട് ടൗൺ ചുറ്റി ബ്ലോക്ക് ഓഫീസിൽ സമാപിച്ചു. കേരളോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ബി രാജലക്ഷ്മി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സിബി കറ്റാനം, സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ് രാമകൃഷ്ണൻ, ഡി രോഹിണി,സ്വപ്ന സുരേഷ്,പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ രാജേഷ് കുമാർ,ജി രമേശ് കുമാർ,സി അനിത,ഷീജ ദേവി, ബി ഡി ഒ എസ് ശ്രീദേവി എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. വിളംബര ഘോഷയാത്രയിൽ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി അണിനിരന്ന് ഒന്നാം സ്ഥാനം നേടിയ നൂറനാട് പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ സമ്മാനവിതരണം ചെയ്തു. ഡിസംബർ 10 ന് പകൽ മൂന്നിന്‌ സമാപന സമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home