Deshabhimani

സഹായനിധി കൈമാറി

relief fund

മുതുകുളം ഗ്രാമം എസ്എച്ച്ജി സമാഹരിച്ച സഹായനിധി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി സുജാത ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Nov 28, 2026, 12:17 AM | 1 min read

കാർത്തികപ്പള്ളി

അപൂര്‍വ ജനിതകരോഗം എസ്എംഎ ബാധിച്ച് ചികിത്സ തേടുന്ന കോഴിക്കോട് ഓമശേരി കല്ലുരുട്ടി സ്വദേശികളായ ഡേവിഡ്, എഡ്വേർഡ്, ഒലിവർ എന്നീ ഒരു വയസും 11 മാസവുമായ മൂന്ന് കുട്ടികളുടെ ജീവൻ നിലനിർത്താൻ മുതുകുളം ഗ്രാമം എസ്എച്ച്ജി സഹായനിധി സമാഹരണം നടത്തി. 3, 4, 12, 13 വാർഡുകളിലും പരിസരപ്രദേശങ്ങളിൽനിന്നുമായി നടത്തിയ സമാഹരണത്തിൽ 3,00,867 രൂപ സമാഹരിച്ചു. പഞ്ചായത്തംഗങ്ങളായ ആർ സതീഷ്‌കുമാർ, രഹിന മംഗളൻ, കെ ശ്രീലത എന്നിവർ ചേര്‍ന്ന് തുക പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി സുജാതയ്‌ക്ക്‌ കൈമാറി. ഗ്രാമം എസ്എച്ച്ജി വൈസ്‌പ്രസിഡന്റ് എം ബാലചന്ദ്രൻ അധ്യക്ഷനായി. ആർ അനിൽകുമാർ, എച്ച് നൗഷാദ്, കെ സുബീർ, എച്ച് സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. കേരളമൊട്ടാകെ നടത്തുന്ന തീവ്രയജ്ഞത്തിൽ 50 കോടി രൂപ കണ്ടെത്തുകയാണ്‌ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home