പാടത്ത് എരണ്ട ശല്യം, 50 ഏക്കറിലെ വിത നശിച്ചു

മാന്നാർ
അപ്പർകുട്ടനാടൻ പാടശേഖരങ്ങളിലെ എരണ്ടശല്യം നെൽകർഷകരെ ആശങ്കയിലാക്കുന്നു. കൃഷിയിറക്കിയ പാടങ്ങളിൽ എരണ്ട പക്ഷികൾ വ്യാപകമായി പെരുകുന്നത് നെൽകൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. ചെന്നിത്തല മൂന്നാം ബ്ലോക്കിലെ നെല്ലുൽപാദക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന 50 ഏക്കറിലെ വിതയാണ് എരണ്ട പക്ഷികൾ കൂട്ടമായെത്തി നശിപ്പിച്ചത്. നൂറിലധികം കർഷകരാണ് നെൽകൃഷി ചെയ്യുന്നതിനായി പാടത്ത് ജ്യോതിയിനം നെൽവിത്ത് വിതച്ചത്. കാലം തെറ്റിയുള്ള മഴയും എരണ്ട പക്ഷികളുടെ ശല്യവും കർഷകരെ ദുരിതത്തിലാക്കി. എരണ്ട ശല്യം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സമിതി പ്രസിഡന്റ് ജോജോ തോമസ് സെക്രട്ടറി രാജൻ എന്നിവർ ആവശ്യപ്പെട്ടു.









0 comments