ജനസഞ്ചയം സാക്ഷി തോമസല്ലാതെ മറ്റാര്

കുട്ടനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ തോമസിന് മുട്ടാർ കുഴിയനടിയിൽ നൽകിയ സ്വീകരണം

സ്വന്തം ലേഖകൻ
Published on Mar 31, 2026, 12:16 AM | 1 min read
കുട്ടനാട്
നെല്ലറയുടെ നാടായ കുട്ടനാട്ടിൽ പൊള്ളുന്ന വെയിലിനെ കൂസാതെ ജനസഞ്ചയം കാത്തുനിൽക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ തോമസിനെ സ്വീകരിക്കാൻ. ‘കുടിവെള്ളമായിരുന്നു ഞങ്ങളുടെ പ്രധാന പ്രശ്നം, അത് പരിഹരിച്ചത് തോമസ് കെ തോമസാണ്. നീരേറ്റുപുറത്തെ സ്വീകരണ കേന്ദ്രത്തിലെത്തിയ സരസമ്മയും അന്നമ്മയും ഉഷയും ഒന്നായി പറയുന്നു. കുട്ടനാടിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ 615 കോടി രൂപയുടെ പദ്ധതിയാണ് മണ്ഡലത്തിൽ ആരംഭിച്ചത്. നീരേറ്റുപുറത്തുള്ള പ്രധാന പ്ലാന്റിന്റെ നിർമാണം 55 ശതമാനം പൂർത്തിയായി. തിങ്കളാഴ്‌ച തലവടി പഞ്ചായത്തിലെ പ്രിയദർശനി ജങ്‌ഷനിലാണ് തോമസ് കെ തോമസ് പര്യടനം ആരംഭിച്ചത്. കുട്ടനാടിന്റെ മനസറിഞ്ഞ സ്ഥാനാർഥിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൂച്ചെണ്ടുകൾ നൽകിയാണ് ജനം സ്വീകരിക്കുന്നത്. 106. 43 കോടി മുടക്കി പുളിങ്കുന്ന് താലൂക്കാശുപത്രിയെ ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയതിനും വോട്ടർമാർ നന്ദിപറയുന്നു. 5.37 കോടികൾ മുടക്കി പഞ്ചായത്തിലെ അർത്തിശ്ശേരി പേരില്ലാമഠം, മുളവൻകരി, രാമങ്കരി പടവ്, ചേരിയ്ക്കലകം പാടശേഖരങ്ങളുടെ പുറംബണ്ട് നിർമാണത്തിന് നേതൃത്വം നൽകിയ സ്ഥാനാർഥിയെ നെൽകതിർ നൽകിയാണ് കർഷകനായ വെറ്റിലകണ്ടം മനോഹരൻ സ്വീകരിച്ചത്. കോരവളവിലെത്തിയ സ്ഥാനാർഥിയെ സ്വീകരിക്കാൻ വൻ ജനാവലിയാണ് എത്തിയത്. ‘പറഞ്ഞ വാക്കുകൾ എല്ലാം പാലിച്ച തോമസേട്ടനല്ലാതെ മറ്റാര് ജയിക്കാൻ ’ യമുന സന്തോഷിന്റെയും കെ മനോജിന്റെയും വാക്കുകളിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം സുനിശ്ചിതം. രാമങ്കരി, മുട്ടാർ പഞ്ചായത്തുകളിലെ സ്വീകരണങ്ങൾക്കുശേഷം പുളിങ്കുന്ന് പഞ്ചായത്തിലെ വേണാട്ടുകാടിൽ പര്യടനം സമാപിച്ചു. വിവിധയിടങ്ങളിൽ കെ കെ അശോകൻ, എൻ സന്തോഷ് കുമാർ, ആർ സജീവ്, ജി ഉണ്ണികൃഷ്ണണൻ, കെ വി ജയപ്രകാശ്, ജോസഫ് നെല്ലുവേലി, എ ഡി കുഞ്ഞച്ചൻ, കെ എൽ ബിന്ദു, ജോമി ചെറിയാൻ, കെ കമലാദേവി, ജോണി പത്രോസ്, പ്രസാദ് ബാലകൃഷ്ണൻ, എ എസ് അംബിക, സാജൻ സെബാസ്റ്റ്യൻ, രഘുനാഥൻ നായർ, കെ എസ് അനിൽകുമാർ, ആർ രാജേന്ദ്രകുമാർ, ഷിബു ലൂക്കോസ്,കെ എ പ്രമോദ്, സന്ധ്യ രമേശ്, അജി കോശി, സി പി ബ്രീവൻ, എം എസ് ശ്രീകാന്ത്, എസ് സുധിമോൻ, എം കൃഷ്‌ണലത, ജോസഫ് കുട്ടി തുരുത്തേൽ എന്നിവർ സംസാരിച്ചു.










0 comments