യുഡിഎ-ഫ്–12, എൽഡിഎഫ്–1

ബേപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ വിജയാഹ്ലാദം.
കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ 12ഉം സ്വന്തമാക്കി കോഴിക്കോട് ജില്ലയിൽ യുഡിഎഫ് കുതിപ്പ്. എൽഡിഎഫ് ബേപ്പൂർ സീറ്റിൽ വിജയിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസാണ് (സിപിഐ എം) രണ്ടാംതവണയും ജയിച്ചത്. കുറ്റ്യാടി (പാറക്കൽ അബ്ദുള്ള, മുസ്ലിംലീഗ്), നാദാപുരം (കെ എം അഭിജിത്, കോൺഗ്രസ്), വടകര (കെ കെ രമ, ആർഎംപി), കൊയിലാണ്ടി (അഡ്വ. കെ പ്രവീൺ കുമാർ, കോൺഗ്രസ്), എലത്തൂർ (വിദ്യ ബാലകൃഷ്‌ണൻ, കോൺഗ്രസ്), ബാലുശേരി (വി ടി സൂരജ്, കോൺഗ്രസ്), പേരാന്പ്ര (ഫാത്തിമ തഹിലിയ, മുസ്ലിംലീഗ്), കൊടുവള്ളി (പി കെ ഫിറോസ്, മുസ്ലിംലീഗ്), തിരുവന്പാടി (സി കെ കാസിം, മുസ്ലിംലീഗ്), കുന്നമംഗലം (എം എ റസാഖ്, മുസ്ലിംലീഗ്), കോഴിക്കോട് നോർത്ത് (കെ ജയന്ത്, കോൺഗ്രസ്), കോഴിക്കോട് സൗത്ത് (അഡ്വ. വി കെ ഫൈസൽബാബു, മുസ്ലിംലീഗ്) എന്നിവരാണ് വിജയിച്ച യുഡിഎഫ് സ്ഥാനാർഥികൾ. ഇതിൽ 10 പേരും പുതുമുഖങ്ങളാണ്. കഴിഞ്ഞ നിയമസഭയിൽ ജില്ലയിൽ എൽഡിഎഫിന് 11ഉം യുഡിഎഫിന് രണ്ടും എംഎൽഎമാരായിരുന്നു. 2001ന്‌ശേഷം ആദ്യമായാണ് ജില്ലയിൽനിന്ന് കോൺഗ്രസ് പ്രതിനിധികൾ വിജയിക്കുന്നത്. തോറ്റവരിൽ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ (പേരാന്പ്ര), മന്ത്രി എ കെ ശശീന്ദ്രൻ (എലത്തൂർ) എന്നിവരുൾപ്പെടുന്നു. മടപ്പള്ളി ഗവ. കോളേജ്, വെള്ളിമാട്‌കുന്ന് ഇസ്ലാം സമുച്ചയം, കൂടത്തായി സെന്റ്‌മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വോട്ടെണ്ണൽ.









0 comments