ad
Deshabhimani

സംസ്ഥാന നീന്തല്‍ മത്സരം

ജൂനിയര്‍ വിഭാഗത്തില്‍ 
തിരുവനന്തപുരം ചാമ്പ്യന്മാർ

ജൂനിയർ നീന്തൽ മത്സരത്തിൽ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരത്തിന് എൻ പ്രശാന്ത് ട്രോഫി നൽകുന്നു

ജൂനിയർ നീന്തൽ മത്സരത്തിൽ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരത്തിന് എൻ പ്രശാന്ത് ട്രോഫി നൽകുന്നു

വെബ് ഡെസ്ക്

Published on Jul 20, 2026, 12:22 AM | 1 min read

വെഞ്ഞാറമൂട്

പിരപ്പന്‍കോട് ഡോ. അംബേദ്കര്‍ അന്താരാഷ്ട്ര നീന്തല്‍ സമുച്ചയത്തില്‍ നടന്ന സംസ്ഥാനതല ജൂനിയര്‍ നീന്തൽ മത്സരത്തിൽ തിരുവനന്തപുരവും സബ് ജൂനിയര്‍ വിഭാഗത്തിൽ എറണാകുളവും ഓവറോൾ ചാമ്പ്യന്മാരായി. 792 പോയിന്റോടെയാണ്‌ തിരുവനന്തപുരത്തിന്റെ നേട്ടം. 633 പോയിന്റുമായി എറണാകുളവും 246 പോയിന്റുമായി തൃശൂരും രണ്ടും മൂന്നും സ്ഥാനക്കാരായി. സബ് ജൂനിയർ വിഭാഗത്തിൽ 468 പോയിന്റോടെയാണ്‌ എറണാകുളം ഓവറോൾ ചാമ്പ്യനായത്. തിരുവനന്തപുരം (384), തൃശൂര്‍ (133) രണ്ടും മൂന്നും സ്ഥാനക്കാരായി.അവസാനദിനം അഞ്ച്‌ പുതിയ റെക്കോഡുകൾ പിറന്നു. 200 മീറ്റർ ഫ്രീസ്റ്റൈലിൽ വനിതാ വിഭാഗത്തിലും 200 മീറ്റർ വ്യക്തിഗത മെഡ്‌ലേയിലും നസ്റ നിഷാദ് (എറണാകുളം), 200 മീറ്റർ ഫ്രീസ്റ്റൈൽ പുരുഷ വിഭാഗത്തിലും 100 മീറ്റർ ഫ്രീസ്റ്റൈലിലും ജോൺ ജൂലിയൻ (എറണാകുളം), 50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ ആരോഷ് (തിരുവനന്തപുരം), 100 മീറ്റർ ബാക്ക് സ്ട്രോക്ക് വനിതാവിഭാഗത്തിൽ അവന്തിക പ്രദീപ്‌ (എറണാകുളം), 100 മീറ്റർ ഫ്രീസ്റ്റൈലിലും 200 മീറ്റർ ബാക്ക് സ്ട്രോക്കിലും ക്രിസ്റ്റീന സോജൻ (എറണാകുളം), 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ അളകനന്ദ രാജു (എറണാകുളം) എന്നിവരാണ്‌ റെക്കോഡോടെ സ്വർണം നേടിയത്. സമാപന സമ്മേളനത്തിൽ സ്പോർട്സ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. ജി ശ്രീകുമാർ അധ്യക്ഷനായി. മാണിക്കൽ പ ഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ അനിൽ, ടി എസ് മുരളീധരൻ, രാജശേഖരൻ നായർ, ജി ബാബു, ആർ ജയകുമാർ, ജി ആർ മനോജ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home