സംസ്കൃത സർവകലാശാലയിൽ ഭരതനാട്യം പഠിക്കാം; സ്പോട്ട് അഡ്മിഷൻ 22ന്

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ എംഎ ഭരതനാട്യം, നാല് വർഷ ബിഎ ഭരതനാട്യം പ്രോഗ്രാമുകളിൽ സംവരണ വിഭാഗങ്ങളിൽ സീറ്റ് ഒഴിവ്. സീറ്റുകളിലേയ്ക്ക് ജൂലൈ 22ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
ബിഎ ഭരതനാട്യം പ്രോഗ്രാമിൽ എസ്‍ടി വിഭാഗത്തിൽ ഒരു ഒഴിവാണുളളത്. എംഎ ഭരതനാട്യം പ്രോഗ്രാമിൽ ഇഡബ്ല്യുഎസ്, ഒബിഎസ്, ഇ/ടി/ബി, മുസ്ലീം, എസ്‍സി, എസ്ടി വിഭാഗങ്ങളിലാണ് സീറ്റുകൾ ഒഴിവുള്ളത്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലുള്ള കൂത്തമ്പലത്തിൽ പ്രവർത്തിക്കുന്ന ഭരതനാട്യം വിഭാഗത്തിൽ ഹാജരാകണമെന്ന് സർവകലാശാല അറിയിച്ചു.










0 comments