കോറോഹെൽത്ത് പിരിച്ചുവിടൽ; ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന് കമ്പനി; ആശങ്കയൊഴിയാതെ തൊഴിലാളികൾ

തിരുവനന്തപുരം: കോറോഹെൽത്തിലെ പിരിച്ചുവിടപ്പെട്ട ജീവനക്കാരെ ജോലിയിൽ തിരിച്ചെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് കമ്പനി അധികൃതർ. പിരിച്ചുവിട്ടവർക്ക് അഞ്ച് മാസത്തെ ഗ്രോസ് സാലറി അധികമായി നൽകാമെന്നും, ആവശ്യമായ എല്ലാ രേഖകളും കൈമാറാമെന്നുമാണ് കമ്പനിയുടെ നിലപാട്.
പിരിച്ചുവിടപ്പെട്ടവർക്ക് ജി-ടെക്കിൽ തൊഴിൽ നൽകുമെന്ന് വ്യവസായ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, കോറോഹെൽത്തിൽ ജോലി ചെയ്തിരുന്നവർ മെഡിക്കൽ കോഡിങ് വിഭാഗത്തിൽപ്പെട്ടവരാണ്. നിലവിൽ ജി-ടെക്കിൽ മെഡിക്കൽ കോഡിങ്ങുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ ലഭ്യമല്ലെന്നതാണ് പ്രധാന പ്രതിസന്ധി.
സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടായിട്ടും തങ്ങളുടെ തൊഴിൽ സുരക്ഷയുടെ കാര്യത്തിൽ വ്യക്തത വരാത്തതിൽ വലിയ ആശങ്കയിലാണ് ജീവനക്കാർ. വാഗ്ദാനം ചെയ്ത തൊഴിൽ ലഭ്യമാകുന്നതിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, ഈ വിഷയത്തിൽ പരിഹാരം കാണാൻ സർക്കാർ കൂടുതൽ ശക്തമായി ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.










0 comments