സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ

ചാലക്കുടി
ചാലക്കുടി സൗത്ത് ജങ്‌ഷനിലുള്ള മോദി ബേക്കറിയുടെ മുൻവശം റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര സ്വദേശി കിഴക്കൻപറമ്പൻ വീട്ടിൽ അസറുദ്ദീൻ(29)നാണ് അറസ്റ്റിലായത്. ജൂൺ 11ന് രാത്രി ഒന്പതോടെടെയായിരുന്നു സംഭവം. കോടശ്ശേരി ചൗക്ക സ്വദേശിനി ഷീജയുടെ ഉടമസ്ഥതയിലുള്ള ഹോണ്ട ആക്ടീവ സ്കൂട്ടറിൽ മകൻ ഷാരോൺ ബേക്കറിയിലെത്തുകയും ബേക്കറിയുടെ മുൻവശം റോഡരികിൽ താക്കോലോട് കൂടി വാഹനം പാർക്ക് ചെയ്യുകയും ചെയ്തു. ബേക്കറിയിൽ നിന്നും തിരിച്ചെത്തിയപ്പോഴാണ് സ്‌കൂട്ടർ മോഷണം പോയ വിവരം അറിഞ്ഞത്. തുടർന്ന് ചാലക്കുടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.










0 comments