വിജയവിളവെടുപ്പിന് തോമസ്

തോമസ് കെ തോമസ്
കുട്ടനാട്
പണാധിപത്യത്തിനെതിരായ ജനാധിപത്യ മത്സരമായി കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് മാറി. കോടികണക്കിന് രൂപ ചെലവഴിച്ച യുഡിഎഫ് പ്രചാരണത്തെ ജനങ്ങളെ കൂട്ടുപിടിച്ച് പരാജയപ്പെടുത്തിയാണ് എൽഡിഎഫ് മുന്നേറുന്നത്. എ സി റോഡും പടഹാരം പാലവും കുട്ടനാട് കുടിവെള്ള പദ്ധതിയും രണ്ടാം കുട്ടനാട് പാക്കേജും തുടങ്ങി ജനങ്ങൾ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞ വികസനങ്ങൾ ജനങ്ങളിൽ ചർച്ചയാക്കിയാണ് എൽഡിഎഫ് പ്രവർത്തനം. ഇത് സ്ഥാനാർഥി തോമസ് കെ തോമസിന് നേട്ടമുണ്ടാക്കും. സ്ഥാനാർഥി നിർണയത്തിലെ പരാതിയും തമ്മിലടിയും യുഡിഎ-ഫിന്റെ പ്രവർത്തനത്തെ പിന്നോട്ടടിച്ചു. പണം നൽകിയാണ് ഒടുവിൽ പ്രവർത്തകരെ കൂടെനിർത്തിയത്. യുഡിഎഫിലെ റെജി ചെറിയാന്റെ സ്ഥാനാർഥിത്വം പെയ്മെന്റ് സീറ്റാണെന്ന ആരോപണം കോൺഗ്രസ് നേതാക്കൾ പിൻവലിച്ചിട്ടില്ല. സീറ്റ് ഏറ്റെടുക്കണമെന്ന പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിക്കാത്തതും പ്രവർത്തകരിൽ അമർഷവും നിരാശയുമുണ്ടാക്കി. വിമത സ്ഥാനാർഥിയെ പിൻവലിപ്പിച്ചത് പണം നൽകിയാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. നെല്ലിന് സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന ബോണസ് നിർത്താനുള്ള കേന്ദ്ര നിർദേശത്തിനെതിരെ കർഷകരും കർഷകത്തൊഴിലാളികളും വോട്ടിലൂടെ മറുപടി നൽകും.










0 comments