വിവാഹപ്പന്തലിൽനിന്ന് നേരെ വോട്ട് ബൂത്തിലേക്ക്

അജോ ആന്റണിയും ടിന്റുവും വോട്ടുചെയ്യാനായി എത്തിയപ്പോള്‍
തകഴി
വിവാഹത്തിരക്കുകൾക്കിടയിലും ജനാധിപത്യപ്രക്രിയയിൽ പങ്കാളികളായി അജോ ആന്റണിയും ടിന്റുവും. എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടന്ന വിവാഹ ചടങ്ങുകൾ കഴിഞ്ഞയുടനാണ് എടത്വ വാഴപറമ്പിൽ അജോ ആന്റണിയും ആലപ്പുഴ കനാൽ വാർഡ് കുറ്റിക്കൽ ടിന്റു സെലിൻ ഏബ്രഹാമും വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തിയത്. വിവാഹവേഷത്തിൽതന്നെ എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലെ 153–-ാം നമ്പർ ബൂത്തിലെത്തിയാണ് അജോ വോട്ടിട്ടത്. വിദേശത്താണ് ജോലിയെങ്കിലും ഒരുതെരഞ്ഞെടുപ്പും മുടക്കാറില്ലെന്നും വിവാഹ തീയതി നേരത്തെ നിശ്ചയിച്ചതാണെങ്കിലും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന നിർബന്ധമുള്ളതിനാലാണ് ബൂത്തിലെത്തിയതെന്നും വോട്ട് ചെയ്ത ശേഷം അജോ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ടിന്റുവിന് വോട്ടുണ്ടായിരുന്നെങ്കിലും നിയമസഭാ വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനാൽ വോട്ട് ചെയ്യാനായില്ലെങ്കിലും അജോയുടെ തീരുമാനത്തിന് പൂർണ പിന്തുണയുമായി ടിന്റുവും ഒപ്പംനിന്നു.









0 comments