സജി ചെറിയാന്റെ പര്യടനം ഇന്ന്

സജി ചെറിയാന് കല്യാത്ര ജങ്ഷനിൽ നൽകിയ സ്വീകരണം
മാന്നാർ
ചെങ്ങന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ പര്യടനം ചൊവ്വ രാവിലെ 8.30ന് ബുധനൂർ പഞ്ചായത്തിലെ തോപ്പിൽ ചന്തയിൽനിന്ന് ആരംഭിക്കും. സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ്യും. കടമ്പൂർ കുറ്റിയാൽ (8.45), തയ്യൂർ ജങ്ഷൻ (9), ബുധനൂർ കിഴക്ക് (9.15), പാണ്ടനാട് പഞ്ചായത്ത് ആർ കെ വി (9.30), മുക്കുവേലിപ്പടി (9.45), മണ്ണാറത്തറ (10), മിത്രമഠം (10.15), മുറിയായിക്കര (10.30), കുത്തിയതോട് (10.45), തിരുവൻവണ്ടൂർ പഞ്ചായത്ത് ഇരല്ലിക്കര (11), നന്നാട്ട് (11.15), പ്രാവിൻകൂട് (11.30), മാടവന ജങ്ഷൻ (3.15), അമ്പിരേത്ത് ജങ്ഷൻ (3.30), തോട്ടത്തിൽപ്പടി (3.45), കല്ലിശേരി -വനവാതുക്കര (4), ചെങ്ങന്നൂർ നഗരസഭ കുറ്റിക്കാട്ടുപടി (4.15), ഇടനാട് (4.30), പുത്തൻകാവ് (4.50), അങ്ങാടിക്കൽമല (5), ചെട്ടിയാൻ മോടി (5.20), തോട്ടിയാട് (5.30), പുലിക്കുന്ന് (5.50), മാർക്കറ്റ് (6.10), മുണ്ടൻകാവ് (6.30) എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി പാണ്ടവൻപാറയിൽ സമാപിക്കും. സമാപനസമ്മേളനം എൻസിപി നേതാവ് ടി കെ ഇന്ദ്രജിത്ത് ഉദ്ഘാടനംചെയ്യും.










0 comments