34,841 കുടുംബത്തിന് ലെെഫ്
42,402 സ്വപ‍്നവീട്

ആലപ്പുഴ
വീടിന് മുന്നിൽ പരസ്യചിത്രങ്ങളില്ല. ബ്രാൻഡിങുമില്ല. സാധാരണക്കാരുടെ ആത്മാഭിമാനം ബലികൊടുക്കാതെ എൽഡിഎഫ് സർക്കാർ ജില്ലയിൽ യാഥാർഥ്യമാക്കുന്നത് 42,402 കുടുംബങ്ങളുടെ സ്വപ്നഭവനം. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിനായി ഒന്നാം പിണറായി വിജയൻ സർക്കാർ ആരംഭിച്ച ‘ലൈഫ് ഭവന പദ്ധതി’ ജില്ലയിൽ അനുവദിച്ച 42,402 വീടുകളിൽ 34,841 (82.17 ശതമാനം) വീടുകൾ നിർമാണം പൂർത്തിയാക്കി. ആകെ ചെലവഴിച്ചത് 1398.13 കോടി രൂപ. 1,263 വീടുകൾ തറയുടെ നിർമാണം പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടന്നു. 1,177 വീടുകളുടെ ചുവരുകൾ പൂർത്തിയാക്കി. 614 വീടുകൾ മേൽക്കൂര പൂർത്തിയാക്കി നിർമാണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടന്നു. 4,507 വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കും.











0 comments