ad
Deshabhimani

എൽഡിഎഫ്‌ നന്പർ വൺ

പ്രതീക്ഷയറ്റ്‌ പ്രതിപക്ഷം, 
മിണ്ടാട്ടംമുട്ടി ബിജെപി

bjp statement on kejriwal
avatar
വേണു കെ ആലത്തൂർ

Published on Apr 05, 2026, 02:44 AM | 2 min read

പാലക്കാട്‌: നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനഘട്ടത്തിലേക്ക്‌ കടക്കുന്പോൾ തുടക്കത്തിലെ മേൽക്കൈ അതേപടി തുടർന്ന്‌ എൽഡിഎഫ്‌. അതേസമയം, ആശങ്കയിലും പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലുമാണ്‌ യുഡിഎഫ്‌. വികസിതകേരളം എന്ന മുദ്രാവാക്യമുയർത്തിയ ബിജെപിക്ക്‌ എന്താണ്‌ കേരളത്തിൽ മാറേണ്ടതെന്ന ചോദ്യത്തിന്‌ ഉത്തരമില്ല. സർക്കാരിനെതിരെ നടത്തുന്ന വസ്‌തുതാവിരുദ്ധ വാചക കസർത്ത്‌ ജനങ്ങൾ തിരിച്ചറിയുന്നു. തർക്കങ്ങൾക്കൊടുവിലാണ്‌ യുഡിഎഫ്‌ സ്ഥാനാർഥികളെ നിശ്‌ചയിച്ചത്‌.


അതിന്റെ തുടർച്ചയായി പല മണ്ഡലങ്ങളിലും മുറുമുറുപ്പ്‌ അവസാനിച്ചിട്ടില്ല. ആറ്‌ മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയെന്ന്‌ ആണയിട്ടവർക്ക്‌ ഇപ്പോൾ മ‍ൗനം. കൈയിലുള്ള മണ്ണാർക്കാടും പാലക്കാടും നഷ്ടപ്പെടുമെന്ന ഭീതിയിലാണ്‌ അവർ. പാലക്കാട്‌ എൽഡിഎഫ്‌ സ്ഥാനാർഥി എൻഎംആർ റസാക്ക്‌ വൻ മുന്നേറ്റമുണ്ടാക്കി. സമൂഹമാധ്യമങ്ങളിലും തരംഗമാണ്‌. ഇവിടെ തികഞ്ഞ വിജയപ്രതീക്ഷയിലാണ്‌ എൽഡിഎഫ്‌. നഗരസഭയിലെ കോൺഗ്രസ്‌ ക‍ൗൺസിലർ ബലാത്സംഗകേസിൽപ്പെട്ട്‌ ഒളിവിൽപ്പോയതും യുഡിഎഫ്‌ സ്ഥാനാർഥിയെ ബിജെപി പ്രവർത്തകർ തടഞ്ഞതിനെതിരെ നേതൃത്വം പ്രതികരിക്കാത്തതും മണ്ഡലത്തിൽ ചർച്ചയായി.


ഇ‍ൗ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണവും നാട്‌ ഏറ്റെടുത്തു. വൻ മുന്നേറ്റമുണ്ടാക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ ഒറ്റപ്പാലം, മലമ്പുഴ മണ്ഡലങ്ങളിൽ നിർത്തിയ യുഡിഎഫ്‌ സ്ഥാനാർഥികൾക്ക്‌ കാര്യമായ ചലനമുണ്ടാക്കാനായില്ല. എൽഡിഎഫ്‌ സർക്കാരിനെതിരെ ഒന്നും പറയാനില്ലാത്തതിനാൽ ഡീൽ ആരോപണമാണ്‌ പ്രതിപക്ഷം ഉന്നയിച്ചത്‌. എന്നാൽ, യഥാർഥ ഡീൽ യുഡിഎഫും ബിജെപിയും തമ്മിലാണെന്ന്‌ എൽഡിഎഫ്‌ വസ്‌തുതകൾ നിരത്തി തെളിയിച്ചതോടെ അതും ചീറ്റി. വയനാട്‌ ഫണ്ട്‌ വാർത്ത പുറത്തുവന്നതോടെ യുഡിഎഫ്‌ കൂടുതൽ പ്രതിരോധത്തിലുമായി. ശനിയാഴ്‌ച പ്രിയങ്കഗാന്ധി പാലക്കാടെത്തുമെന്ന്‌ പ്രഖ്യാപിച്ചെങ്കെിലും അവസാനം ഉപേക്ഷിച്ചു.


തിങ്കളാഴ്‌ച രാഹുൽഗാന്ധി വരുന്നുണ്ട്‌. ബിജെപിയുടെ വികസന അജൻഡ കാപട്യമാണെന്ന്‌ ഇതിനകം വ്യക്തമായി. കഞ്ചിക്കോട്‌ സ്‌മാർട്‌സിറ്റിക്ക്‌ 1830 കോടി രൂപ കിഫ്‌ബിയിൽനിന്ന്‌ കണ്ടെത്തിയാണ്‌ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത്‌ നൽകിയത്‌. ഇ‍ൗ തുക കേന്ദ്രസർക്കാർ കേരളത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്തിയതോടെ യഥാർഥത്തിൽ 3,660 കോടി രൂപ മറ്റ്‌ വികസന പദ്ധതികൾക്ക്‌ വിനിയോഗിക്കുന്നത്‌ കേരളത്തിന്‌ നഷ്ടമാകുകയാണ്‌.


കോച്ച്‌ ഫാക്ടറി ഉപേക്ഷിക്കൽ, ബെമൽ സ്വകാര്യ വൽക്കരണം , കേന്ദ്രസർക്കാർ നെല്ല്‌ സംഭരണത്തിൽവരുത്തിയ 2800 കോടി കുടിശ്ശിക എന്നീ ചോദ്യങ്ങൾ ഉയർന്നതോടെ വികസന അജൻഡ ബിജെപി ഒഴിവാക്കി. എൽഡിഎഫ്‌ പ്രകടന പത്രികയിൽ പ്രഖ്യാപിച്ച നെല്ലിന്റെ സംഭരണ വില ഉയർത്തൽ, ക്ഷേമ പെൻഷൻ വർധന തുടങ്ങിയവ ജനം ഏറ്റെടുത്തു.


ജനസഞ്ചയമായി എൽഡിഎഫ്‌ റാലികൾ


പാലക്കാട്‌: തെരഞ്ഞെടുപ്പ്‌ പരസ്യപ്രചാരണം മ‍ൂന്നുനാൾ മാത്രം ശേഷിക്കെ പ്രചാരണരംഗത്ത്‌ വലിയ മുന്നേറ്റമുണ്ടാക്കി എൽഡിഎഫ്‌. ഇതിനോടകം ഭൂരിഭാഗം ലോക്കൽ റാലികളും എൽഡിഎഫ്‌ പൂർത്തിയാക്കി. സ്ഥാനാർഥികൾ രണ്ടാംഘട്ട സ്വീകരണം പൂർത്തിയാകുകയാണ്‌. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത നാല്‌ റാലികളിൽ വലിയ ജനസഞ്ചയമാണ്‌ ഒഴുകിയെത്തിയത്‌. കാച്ചിക്കുറിക്കി മൂർച്ചയേറിയ വാക്കുകളിൽ യുഡിഎഫ്‌– ബിജെപി കൂട്ടുകെട്ടിനെ അദ്ദേഹം തുറന്നുകാട്ടി. കേരളത്തിന്റെ മുന്നേറ്റം തടയാൻ കേന്ദ്ര സർക്കാർ തുടരുന്ന സാന്പത്തിക ഉപരോധത്തിന്‌ കുടപിടിക്കുന്ന കോൺഗ്രസിനേയും പിണറായി രൂക്ഷമായി വിമർശിച്ചു.


പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എ വിജയരാഘവൻ, ഡോ. വിജൂകൃഷ്‌ണൻ, മുതിർന്ന നേതാക്കളായ പ്രകാശ്‌ കാരാട്ട്‌, ബൃന്ദ കാരാട്ട്‌, സുഭാഷിണി അലി, എ കെ ബാലൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ രാധാകൃഷ്‌ണൻ, കെ എസ്‌ സലീഖ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എൻ കൃഷ്‌ണദാസ്‌, സി കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങൾ, എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കൾ, സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ പി സുരേഷ്‌ രാജ്‌, എൻസിപി നേതാവ്‌ പി സി ചാക്കോ, തുടങ്ങിയ എൽഡിഎഫ്‌ നേതാക്കളും റാലികൾ ഉദ്‌ഘാടനം ചെയ്‌തു. ഉത്സവാന്തരീക്ഷത്തിലായിരുന്നു ഓരോ റാലികളും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home