ad
Deshabhimani

print edition പ്രോഗ്രസ്സ് റിപ്പോർട്ട്; പറഞ്ഞതിനപ്പുറം നടപ്പാക്കി

Progress Report.jpg
വെബ് ഡെസ്ക്

Published on Apr 07, 2026, 12:00 AM | 2 min read

കണ്ണൂർ: കഴിഞ്ഞ എൽഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞതും അതിനപ്പുറവും കഴിഞ്ഞ അഞ്ചുവർഷംകൊണ്ട്‌ പൂർത്തീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ​ പിണറായി സഹകരണ ബാങ്ക്‌ ഹാളിൽ എൽഡിഎഫ്‌ സർക്കാരിന്റെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ പ്രകാശിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


2021ലെ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവച്ച 900 വാഗ്‌ദാനങ്ങളിൽ 874ഉം പൂർത്തിയാക്കി. പൂർത്തീകരണത്തിന്‌ അടുത്തെത്തിയവയും കൂട്ടിയാൽ 97 ശതമാനം. പ്രകടനപത്രികയിൽ പറയാത്തവയും നടപ്പാക്കി. വാഗ്‌ദാനം എത്രനടപ്പാക്കിയെന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്‌. അവർക്കുമുന്നിൽ കണക്ക്‌ പറയുമെന്ന വാക്ക്‌ പാലിക്കാതിരിക്കാനാവില്ല.


തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സർക്കാരിന്‌ പ്രോഗ്രസ്‌ റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കാനാകില്ല. അതുകൊണ്ടാണ്‌ എൽഡിഎഫ്‌ എന്ന നിലയിൽ അവതരിപ്പിച്ച്‌ ഉത്തരവാദിത്വം നിറവേറ്റുന്നത്‌– അദ്ദേഹം പറഞ്ഞു. സിപിഐ നേതാവ്‌ സി എൻ ചന്ദ്രന്‌ നൽകിയായിരന്നു പ്രകാശനം.


ഭൂമിയും വീടുമെന്ന സാധാരണക്കാരുടെ സ്വ്‌പനം സാക്ഷാത്‌ക്കരിക്കാനായത്‌ വലിയ കാര്യമാണ്‌. ലൈഫ്‌ പദ്ധതിയതിൽ അഞ്ചു ലക്ഷം വീട്‌ പൂർത്തിയാക്കി. ഒരു വീട്ടിൽ നാലുപേരെന്ന കണക്കെടുത്താൽതന്നെ 20 ലക്ഷത്തോളംപേരാണ്‌ സുരക്ഷിത മേൽക്കൂരയ്‌ക്കുകീഴിലായത്‌.


‘ലൈഫി’നുപുറമെ, മത്സ്യത്തൊഴിലാളികൾക്കായുള്ള പുനർഗേഹം പദ്ധതിയിൽ 2782 വീടും 738 ഫ്ലാറ്റും നൽകി. 4,56,689 പേർക്ക്‌ പട്ടയം അനുവദിച്ചു. ഇടുക്കിയിലും മലയോര മേഖലയിലെയാകെയും പതിറ്റാണ്ടുകളായുള്ള ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കി.


നിയമഭേദഗതിയിലൂടെയും പുതിയ ചട്ടങ്ങൾ നിർമിച്ചുമാണ്‌ ഇത്‌ സാധ്യമാക്കിയത്‌. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ച് കേരളത്തെ ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ വീട്‌ ജപ്തി ചെയ്യുന്നത് തടയാൻ ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പാക്കി.


വീട്ടമ്മമാരുടെ അധ്വാനത്തിന് അംഗീകാരമായി പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി നടപ്പാക്കി. അനാഥാലയങ്ങളിലെ അന്തേവാസികളുടെ സഹായം വർധിപ്പിക്കുകയും വയോജനങ്ങളുടെ ക്ഷേമത്തിനായി കമീഷൻ രൂപീകരിക്കുകയുംചെയ്‌തു. ഭരണസേവനങ്ങൾ ലളിതമാക്കാനുള്ള കെ സ്‌മാർട്ട് വഴി 82 ലക്ഷം അപേക്ഷ വേഗത്തിൽ തീർപ്പാക്കി.


പൊതുസേവനാവകാശ ബില്ലിലൂടെ സമയബന്ധിത സേവനം നിയമപരമായി ഉറപ്പാക്കി. പിഎസ്‌സി വഴി 3,13,202 നിയമനം നടത്തി. കൂടുതൽ അവസരങ്ങളുണ്ടാക്കാൻ പിഎസ്‌സി അപേക്ഷയ്‌ക്കുള്ള പ്രായപരിധി വർധിപ്പിച്ചു. കെ- ഡിസ്‌ക്‌ വഴി 2.66 ലക്ഷം തൊഴിലവസരം സൃഷ്‌ടിച്ചു. സ്വയംതൊഴിൽ നേടാൻ 75,376 യുവാക്കൾക്ക് ‘കണക്‌ട്‌ ടു വർക്ക്’ സാമ്പത്തികസഹായം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home