വിവാഹമധുരമായി ജിൻസിക്ക് കന്നിവോട്ട്

ജിൻസിയും സന്ദേഷും വോട്ട് ചെയ്‌തതിന് ശേഷം
ചാരുംമൂട്
വിവാഹദിനത്തിൽ ജിൻസിക്ക് കന്നിവോട്ടിന്റെ മധുരം. ചാരുംമൂട് കരിമുളയ്ക്കൽ ജിൻസി ഭവനം ജേക്കബ് ചെറിയാന്റെയും സുമ ജേക്കബിന്റെയും മകൾ ജിൻസി എൽസ ജേക്കബാണ് വിവാഹത്തിന് ശേഷം ഭർത്താവിനും ബന്ധുക്കൾക്കും ഒപ്പമെത്തി വോട്ട് ചെയ്‌തത്. ജിൻസിയും പുനെ സ്വദേശി ജയേഷിന്റെ മകൻ സന്ദേഷും തമ്മിലുള്ള വിവാഹം തെരഞ്ഞെടുപ്പ് ദിനത്തിൽ പകൽ 11 30ന് കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു. ചടങ്ങുകൾക്കു ശേഷം വൈകിട്ട് നാലിന് ചാരുംമൂട് വി വി ഹയർ സെക്കൻഡറി സ്കൂളിലെ പിങ്ക് പോളിങ് സ്റ്റേഷനിലെ 114ാം ബൂത്തിലാണ് വിവാഹ വേഷത്തിൽ ജിൻസിയും ഭർത്താവും വോട്ട് ചെയ്യാനെത്തിയത്. ജിൻസിയുടെ കന്നി വോട്ടായിരുന്നു. ബിഎസ്‌സി നഴ്‌സിങ് പഠനത്തിനായി പുനെയിലും പിന്നീട് ജോലിക്കായി അയർലണ്ടിലും ആയതിനാൽ ഇതുവരെ വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വിവാഹ ദിവസം വോട്ട് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജിൻസി പറഞ്ഞു.









0 comments