പൊന്നരിവാളിന്റെ നാട്ടില്‍ ഇടതുതരംഗം

കുട്ടനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ തോമസിനെ നീലംപേരൂരിൽ പഴക്കുല നൽകി സ്വീകരിച്ചപ്പോൾ
മങ്കൊമ്പ്
കര്‍ഷകത്തൊഴിലാളികളുടെ വീറുറ്റ പോരാട്ടത്തിന്റെ ഈറ്റില്ലമായ കുട്ടനാട്ടില്‍ പിന്തുണ വികസനത്തുടർച്ചയ്‌ക്ക് തന്നെ. എൽഡിഎഫ് സ്ഥാനാര്‍ഥി തോമസ് കെ തോമസിന് നാട്ടിലെമ്പാടും ലഭിക്കുന്ന സ്വീകരണങ്ങളിലെല്ലാം പ്രതിഫലിക്കുന്ന ജനപിന്തുണ പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണമെന്ന രാഷ-്‌ട്രീയദൗത്യം കുട്ടനാട് ഏറ്റെടുത്തതിന് തെളിവായി. രണ്ടാംദിന മണ്ഡല പര്യടന പരിപാടി ഞായറാഴ്‌ച പൂരം പടയണിയുടെ നാടായ നീലംപേരൂരിലെ പത്തിൽക്കടവിൽനിന്നാണ് ആരംഭിച്ചത്. പഴക്കുല നൽകിയാണ് പ്രദേശവാസികൾ സ്ഥാനാർഥിയെ വരവേറ്റത്. തുടർന്ന് ഈര, ചക്കച്ചംപാക്ക, കൈനടി, ചെറുകര, കാവുംപടി, പാലേടം, മുല്ലശേരി, കൃഷ്‌ണപുരം, പയറ്റുപാക്ക, കുമരങ്കരി, കിടങ്ങറ കുത്തപ്പള്ളി, കുന്നങ്കരി, ഗുരുമന്ദിരം ജങ്‌ഷൻ, കിടങ്ങറ ബസാർ, ഇരുപതിൽപറമ്പ്, പുളിഞ്ചുവട്, കിഴക്കേപ്പറമ്പ്, വടക്കൻ വെളിയനാട്, അഞ്ചാം നമ്പർ എസ്എൻഡിപിക്ക് സമീപം, മാമ്പറമ്പ്, കൊരട്ടി, തിരുവിളങ്ങാട് എന്നിവിടങ്ങളിലെ സ്വീകരണശേഷം പര്യടനം തട്ടാശേരിയിൽ സമാപിച്ചു. തോമസ-് കെ തോമസിന്റെ ശ്രമഫലമായാണ് കാവാലം തട്ടാശേരി പാലം നിർമിക്കാൻ കിഫ്ബിയിൽനിന്ന് 63.59 കോടി രൂപ അനുവദിച്ചത്. കാവാലം നിവാസികളുടെ ഏറെനാളത്തെ സ്വപ-്‌നമായിരുന്ന പാലം യാഥാർഥ്യമായതിന്റെ സന്തോഷത്തിലായിരുന്നു കാവാലത്തെ സ്വീകരണം. താലൂക്കാശുപത്രിയുടെ നിർമാണത്തിന് 106.43 കോടി രൂപയുടെ അനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തികരിച്ചതിന്റെ സന്തോഷം പുളിങ്കുന്നിലെ സ്വീകരണത്തിലും പ്രകടമായി. പൊന്നാടകളും, പൂങ്കുലകളും, പൂച്ചെണ്ടുകളും നല്‍കിയാണ് സ്ഥാനാർഥിയെ ഓരോകേന്ദ്രത്തിലും വരവേറ്റത്. പര്യടനത്തിന്റെ മൂന്നാംദിനമായ തിങ്കളാഴ-്‌ച പര്യടനം തലവടി പ്രിയദർശിനിയിൽ ആരംഭിച്ച് വേണാട്ടുകാട്ടിൽ സമാപിക്കും. സ്വീകരണകേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ കൂടാതെ എൽഡിഎഫ് നേതാക്കളായ കെ കെ അശോകൻ, എൻ സന്തോഷ്‌കുമാർ, ആർ സജീവ്, ജി ഉണ്ണികൃഷ-്‌ണൻ, കെ വി ജയപ്രകാശ്, ജോസഫ് നെല്ലുവേലി, എ ഡി കുഞ്ഞച്ചൻ, കെ എൽ ബിന്ദു, ജോമി ചെറിയാൻ, കെ കമലാദേവി, ജോണി പത്രോസ്, പ്രസാദ് ബാലകൃഷ-്‌ണൻ, എ എസ് അംബിക, സാജൻ സെബാസ്‌റ്റ്യൻ, രാഘുനാഥൻനായർ, കെ എസ് അനിൽകുമാർ, ആർ രാജേന്ദ്രകുമാർ, ഷിബു ലൂക്കോസ്, കെ എ പ്രമോദ്, സന്ധ്യ രമേശ്, അജി കോശി, സി പി ബ്രീവൻ, എം എസ് ശ്രീകാന്ത്, ജോസഫ്‌കുട്ടി തുരുത്തേൽ, എസ് സുധിമോൻ, എം കൃഷ്‌ണലത എന്നിവർ സംസാരിച്ചു.










0 comments