ad
Deshabhimani

തുടരും, വളരും വൈപ്പിൻ

Election

വൈപ്പിൻ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എം ബി ഷൈനിക്ക് കടമക്കുടിയിൽ നൽകിയ സ്വീകരണം

avatar
ജെയ്‌സൻ ഫ്രാൻസിസ്‌

Published on Apr 01, 2026, 12:26 AM | 1 min read

വൈപ്പിൻ

എന്നും നല്ലതിനും നന്മക്കും ഒപ്പമാണ്‌ വൈപ്പിൻ. നാട്‌ വളർന്നതും നേട്ടങ്ങൾ സ്വന്തമാക്കിയതും എൽഡിഎഫിലൂടെ. മണ്ഡലരൂപീകരണകാലം മുതൽ ഇടതുപക്ഷജനാധിപത്യ മുന്നണിക്കൊപ്പമുള്ള മണ്ഡലത്തിൽ അഡ്വ. എം ബി ഷൈനിയാണ്‌ ഇക്കുറി എൽഡിഎഫ്‌ സ്ഥാനാർഥി.


എസ്‌ ശർമയിലൂടെ കെ എൻ ഉണ്ണിക്കൃഷ്‌ണനിലൂടെ നേടിയ പുരോഗതിക്ക്‌ കൂടുതൽ വേഗം പകരാനും വികസനത്തിന്റ പുതിയ ഉയരങ്ങളിലേക്ക്‌ നാടിനെ നയിക്കാനും ഷൈനിക്കാകുമെന്ന്‌ വോട്ടർമാർ തിരിച്ചറിഞ്ഞുകഴിഞ്ഞു. എൽഡിഎഫ്‌ സ്ഥാനാർഥി എന്നതിന്‌ പുറമേ, നാടുമായുള്ള ആത്മബന്ധമാണ്‌ ഷൈനിക്കുള്ള മേൽക്കൈ. പോരാട്ടത്തിന്റെ കനൽവഴികളിൽ അസാമാന്യ ധീരതയോടെ വിദ്യാർഥി പ്രസ്ഥാനത്തെ നയിച്ച ഷൈനിയെ വൈപ്പിൻ മാത്രമല്ല കേരളമാകെ ഹൃദയത്തിലേറ്റുന്നു. നേതൃഗുണവും ഉറച്ചനിലപാടുകളും പോരാട്ടവീര്യവും ഒത്തിണങ്ങിയ ഷൈനിയുടെ മികവും സേവനസന്നദ്ധതയും ജനപ്രതിനിധിയായപ്പോൾ നാട്‌ മനസ്സിലാക്കിയിട്ടുമുണ്ട്.


ജില്ലാപഞ്ചായത്ത്‌ അംഗവും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയുമായിരുന്നു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗവുമാണ്‌. സിപിഐ എം വൈപ്പിൻ ഏരിയ കമ്മിറ്റി അംഗം. എസ്‌എഫ്‌ഐ എറണാകുളം ജില്ലാകമ്മിറ്റിയുടെ ആദ്യ വനിതാ സെക്രട്ടറിയായിരുന്നു. 2011ൽ മണ്ഡലം നിലവിൽവന്നശേഷം ആദ്യ രണ്ട്‌ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ എസ്‌ ശർമ ജയിച്ചു. 2021ൽ കെ എൻ ഉണ്ണിക്കൃഷ്‌ണനും. ഗോശ്രീപാലം മുതൽ നിലവിൽ യാഥാർഥ്യമാകുന്ന മുനന്പം–അഴീക്കോട്‌ പാലവും തീരദേശപാതയുടെ ഭാഗമായി വരുന്ന കടലിനടിയിലൂടെയുള്ള സംസ്ഥാനത്തെ ആദ്യ ഇരട്ട തുരങ്കപാതയും ഉൾപ്പടെ ആവോളം കരുതൽ എൽഡിഎഫ്‌ സർക്കാർ വൈപ്പിന്‌ നൽകിയിട്ടുണ്ട്‌.


കോൺഗ്രസിലെ സീറ്റ്‌ മോഹികൾ പലരും കണ്ണുവച്ച മണ്ഡലത്തിൽ എതിരാളികളെ ഒതുക്കി

സീറ്റൊപ്പിച്ചത്‌ കൊച്ചി കോർപറേഷൻ മുൻ മേയർ ടോണി ചമ്മണിയാണ്. സ്ഥാനാർഥി പ്രഖ്യാപനം വന്നതിന്‌ പിന്നാലെ അതൃപ്‌തിയും പ്രതിഷേധവും പരസ്യമായി. സ്ഥാനാർഥി നിർണയത്തിൽ കഴിവല്ല മാനദണ്ഡമെന്ന്‌ വ്യക്തമായെന്ന്‌ ഡിസിസി വൈസ്‌പ്രസിഡന്റ്‌ തുറന്നടിച്ചു. തമ്മിലടിയുടെ, പ്രതിഷേധത്തിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല കോൺഗ്രസിലും മണ്ഡലത്തിലും. എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത്‌ ട്വന്റി 20യുടെ അനിത തോമസാണ്‌. കെഎസ്‌യുവിലൂടെയാണ്‌ രാഷ്ട്രീയം ആരംഭിച്ചത്‌. കൊച്ചിൻ കോളേജിൽ കെഎസ്‌യുവിന്റെ വൈസ്‌ചെയർപേഴ്‌സണായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home