ad
Deshabhimani

ഡീൽ ആരോപണം കോൺഗ്രസ്‌– ബിജെപി ബന്ധം മറയ്ക്കാൻ: എം എ ബേബി

m a baby

എം എ ബേബി

വെബ് ഡെസ്ക്

Published on Apr 05, 2026, 12:00 AM | 1 min read

മലപ്പുറം: കോൺഗ്രസിന്റെ ബിജെപി ബന്ധം മറയ്‌ക്കാനാണ്‌ അവർ സിപിഐ എം– ബിജെപി ഡീൽ എന്ന ആരോപണം ഉന്നയിക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.മലപ്പുറം പ്രസ്‌ ക്ലബ്ബിന്റെ ‘മീറ്റ്‌ ദ ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ചത് യുഡിഎഫ്–ബിജെപി ധാരണയിലാണ്‌. കൊല്ലം കോർപറേഷനിലും ബിജെപിയും കോൺഗ്രസും പരസ്‌പരം സഹായിച്ചു. തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത്‌ കണ്ടതാണ്‌. മറ്റത്തൂർ പഞ്ചായത്തിൽ ഇപ്പോഴും ബിജെപിയും കോൺഗ്രസും ഒരുമിച്ച് ഭരിക്കുകയാണ്. ഇതെല്ലാം മറച്ചുവയ്‌ക്കാനാണ്‌ വ്യാജ ആരോപണം.


വർഗീയശക്തികളുമായി സിപിഐ എമ്മിന്‌ ബന്ധമില്ല. എസ്‌ഡിപിഐയുമായി ധാരണയോ ചർച്ചയോ നീക്കുപോക്കോ ഉ ണ്ടായിട്ടില്ല. മഞ്ചേശ്വരത്ത്‌ എസ്‌ഡിപിഐ സ്ഥാനാർഥിയെ പിൻവലിക്കാൻ കോൺഗ്രസും ലീഗും അഭ്യർഥിച്ചതിന്റെഫലമായി എസ്‌ഡിപിഐ പത്രിക പിൻവലിച്ചിട്ടുണ്ട്‌. എന്നാൽ, ആർക്ക്‌ വോട്ടുചെയ്യുമെന്ന്‌ അവർ വ്യക്തമാക്കിയിട്ടില്ല. എസ്ഡിപിഐയുടെ ചില നിലപാടുകൾ ആർഎസ്എസിന് ന്യായീകരണം നൽകുന്നതാണ്‌. ജമാഅത്തെ ഇസ്ലാമിയും അതുപോലെയാണ്. മതരാഷ്‌ട്ര വാദമാണ്‌ ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്‌ക്കുന്നത്‌. ബിജെപിക്ക്‌ കേരളത്തിൽ അ ക്ക‍ൗണ്ട്‌ തുറക്കാൻ കഴിയില്ല. യുഡിഎഫിന്‌ അധികാരമില്ലാതെ നിൽക്കാനാകാത്ത അവസ്ഥയാണെന്നും എം എ ബേബി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home