ad
Deshabhimani

print edition അലകടലായി കഴക്കൂട്ടം

Kadakampally.jpg

കഴക്കൂട്ടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ, തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമനയ്ക്കുമൊപ്പം 
ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Apr 01, 2026, 12:00 AM | 1 min read

തിരുവനന്തപുരം: നവകേരള സൃഷ്ടിക്ക് നേതൃത്വം നൽകുന്ന വികസന നായകനെ വരവേറ്റ്‌ കഴക്കൂട്ടത്തെ ജനസാഗരം. ചൊവ്വ വൈകിട്ട് ആറിന് നിശ്ചയിച്ച മണ്ഡലം കൺവൻഷന്‌ മണിക്കൂറുകൾക്കുമുമ്പ് മൈതാനവും പരിസരവും ജനനിബിഡമായി.


വികസനക്കുതിപ്പിന് ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തിയതോടെ, ആവേശകരമായ കൈയടികളോടെ സ്വീകരിച്ചു. ടെക്കികളും യുവജനങ്ങളും വയോധികരുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ എൽഡിഎഫിനായി മുദ്രാവാക്യം മുഴക്കി.


എൽഡിഎഫ് സർക്കാർ നടപ്പാക്കിയ അടിസ്ഥാനസൗകര്യ വികസനവും ഐടി മേഖലയിലെ കുതിച്ചുചാട്ടവും എടുത്തുപറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസംഗം നിറഞ്ഞ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്.


മൈതാനത്തിന്റെ അതിരുകൾ ഭേദിച്ച് സമീപത്തെ സർവീസ്‌ റോഡുവരെ നീണ്ട ജനപ്രവാഹം എൽഡിഎഫിന്റെ കരുത്ത്‌ വിളിച്ചോതി. ജനങ്ങളുടെ പ്രതീക്ഷകളെ നെഞ്ചേറ്റുന്ന ഭരണത്തുടർച്ചയ്ക്കായുള്ള നിശ്ചയദാർഢ്യം ഓരോ മുദ്രാവാക്യത്തിലും പ്രതിഫലിച്ചു.


കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെയും തിരുവനന്തപുരം എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി കരമന സുധീറിന്റെയും കൈ പിടിച്ചുയർത്തിയപ്പോൾ ആവേശം മുദ്രാവാക്യം വിളികളായി പ്രകന്പനം തീർത്തു. മണ്ഡലം ചെയർമാൻ തുണ്ടത്തിൽ അജി അധ്യക്ഷനായി.


സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എ എ റഹിം, എം വിജയകുമാർ, സി ലെനിൻ, വി എസ് പത്മകുമാർ, എസ് പി ദീപക്, ഡി രമേശൻ, വി ജയപ്രകാശ്, പുഷ്‌കരകുമാർ, എസ് മനോഹരൻ, വിജയകുമാർ, സബീർ തൊളിക്കുഴി, പി പ്രസന്നകുമാർ, വെമ്പായം നസീർ, ചെഞ്ചേരി സജു, കെ എസ് അനിൽ തുടങ്ങിയവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home