ആവേശം വാനോളമുയർത്തി ചിത്തൻ

ആലപ്പുഴ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി പി ചിത്തരഞ്ജന്റെ റോഡ് ഷോ മണ്ണഞ്ചേരിയിവല്‍ എത്തിയപ്പോൾ
ആലപ്പുഴ
ആലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്ജന്റെ ആവേശത്തിരയിളക്കിയ റോഡ് ഷോയ-്‌ക്ക് സ-്‌നേഹപ്പൂക്കളുമായി ആയിരങ്ങളുടെ ആവേശകരമായ വരവേൽപ്പ്. ആലപ്പുഴയുടെ വികസനപ്രവർത്തനങ്ങൾക്ക് അഞ്ചുകൊല്ലം നേതൃത്വം നൽകിയ മണ്ഡലത്തിന്റെ മാനസപുത്രനെ വരവേൽക്കാൻ നൂറുകണക്കിനുപേർ റോഡിനിരുവശവും അണിനിരന്നു. ജനപ്രതിനിധിയുടെ സ്വീകാര്യതയ-്‌ക്കുമുന്നിൽ ഉത്തരംമുട്ടുന്ന യുഡിഎഫും "ചിത്തരഞ്ജനോട് മത്സരിക്കുന്നത് ട്രെയിനിന് തലവയ്‌ക്കുന്നതിന് തുല്യമാണ്' എന്ന് പരസ്യമായി പ്രഖ്യാപിച്ച ബിജെപി സ്ഥാനാർഥിയും വിജയം മുമ്പേറെ അംഗീകരിച്ചുകഴിഞ്ഞു. തിങ്കൾ വൈകിട്ട് കണിച്ചുകുളങ്ങര മൈതാനത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുടക്കം മുതൽ സമാപനം വരെ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളടക്കം റോഡ്ഷോയിൽ അകമ്പടിയേകി. എൽഡിഎഫ് സർക്കാർ പുനർനിർമിച്ച നാൽപാലത്തിൽ റോഡ്ഷോ സമാപിച്ചു.










0 comments