Deshabhimani

പ്രതിഷേധത്തിരയേറ്റം

ജന്തര്‍ മന്തറില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, പിണറായി വിജയൻ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്‌ ജില്ലാ കമ്മിറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച പ്രകടനം

ജന്തര്‍ മന്തറില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, പിണറായി വിജയൻ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്‌ ജില്ലാ കമ്മിറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച പ്രകടനം

വെബ് ഡെസ്ക്

Published on Oct 11, 2026, 03:10 AM | 1 min read

ആലപ്പുഴ

ഡൽഹിയിൽ ജനാധിപത്യപരമായി സമരത്തിനിറങ്ങിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്‌തതിൽ സംസ്ഥാനവ്യാപക പ്രതിഷേധം. ജനാധിപത്യം അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനും മുഖ്യ തെരഞ്ഞെടുപ്പു കമീഷണർക്കും എതിരായ മുദ്രാവാക്യം കേരളമാകെ മുഴങ്ങി. രാവിലെതന്നെ പ്രാദേശികമായി പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങി. അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനമായ വേട്ടയാടലിൽ ഗ്രാമ – നഗര വ്യത്യാസമില്ലാതെയായിരുന്നു പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും. സിപിഐ എം നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകർ ജില്ലാ, ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. എസ്‌എഫ്‌ഐ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിലായിരുന്നു പ്രകടനങ്ങൾ. ആലപ്പുഴ നഗരത്തിൽ ഏരിയകമ്മിറ്റി ഓഫീസ്‌ പരസരത്തുനിന്ന്‌ പ്രതിഷേധ പ്രകടനം തുടങ്ങി. നഗരം ചുറ്റി സിറോ ജങ്‌ഷനിൽ പ്രകടനം സമാപിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സജി ചെറിയാൻ ഉദ്‌ഘാടനംചെയ്തു. ജില്ലാസെക്രട്ടറി ആർ നാസർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ്‌. കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച്‌ ബാബുജാൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ ആർ ഭഗീരഥൻ, പി പി ചിത്തരഞ്ജൻ, മനു സി പുളിക്കൽ, എ മഹേന്ദ്രൻ, എച്ച്‌ സലാം, എം സത്യപാലൻ, കെ രാഘവൻ, എ എം ആരിഫ്‌, ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ബി അശോകൻ, അജയ സുധീന്ദ്രൻ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ എം എസ്‌ അരുൺകുമാർ എംഎൽഎ, സെക്രട്ടറി ജെയിംസ്‌ ശമുവേൽ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home