Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌

ഉണർന്നു; പ്രതിഭാ സംഗമവേദികൾ

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് പാമ്പാടി സബ്‌ജില്ലാ  മത്സരം  പിടിഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ    നടന്നപ്പോൾ യുപി വിഭാഗം മത്സരത്തിൽ ശരി ഉത്തരം എഴുതിയ കുട്ടികളുടെ ആഹ്ലാദം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് പാമ്പാടി സബ്‌ജില്ലാ മത്സരം പിടിഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നപ്പോൾ യുപി വിഭാഗം മത്സരത്തിൽ ശരി ഉത്തരം എഴുതിയ കുട്ടികളുടെ ആഹ്ലാദം

വെബ് ഡെസ്ക്

Published on Oct 11, 2026, 03:10 AM | 2 min read

സ്വന്തം ലേഖകൻ

കോട്ടയം

കുട്ടികളിലെ അറിവിന്റെ ആഴവും വിജ്ഞാനദാഹവും വെളിവാക്കി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ സബ്‌ജില്ലാ മത്സരങ്ങൾ നടന്നു. 13 ഉപജില്ലകളിലായി നടന്ന മത്സരത്തിൽ സ്കൂൾതലത്തിൽ വിജയിച്ചുവന്ന ആയിരക്കണക്കിന്‌ കുട്ടികൾ മത്സരിച്ചു. കുട്ടികളിലെ പ്രതിഭയുടെ മിന്നലാട്ടമായിരുന്നു മത്സരങ്ങളിലാകെ കണ്ടത്‌. കൃത്യമായ ഒരുക്കത്തോടെ വന്ന മത്സരാർഥികൾ ആവേശത്തോടെ ചോദ്യങ്ങളോട്‌ പ്രതികരിച്ചു. ഒരേ മാർക്ക്‌ വന്ന സാഹചര്യങ്ങളിൽ ടൈ ബ്രേക്കർ നടത്തിയാണ്‌ വിജയിയെ നിശ്‌ചയിച്ചത്‌. ആനുകാലിക സംഭവങ്ങളിലും പൊതുവിജ്ഞാനത്തിലുമുള്ള വിദ്യാർഥികളുടെ അസാമാന്യമായ അറിവ്‌ മത്സരത്തിൽ പ്രകടമായി. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു. രക്ഷിതാക്കൾക്കായി ക്വിസ്‌ മത്സരവും മറ്റ്‌ വിനോദ പരിപാടികളുമുണ്ടായിരുന്നു. പ്രസംഗമത്സരവും നടന്നു. ഉദ്‌ഘാടന ചടങ്ങളിലും സമ്മാനദാന ചടങ്ങിലും വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. വിജയികൾക്ക്‌ ക്യാഷ്‌ പ്രൈസും മെമന്റോയും നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സമ്മാനങ്ങൾ നൽകി. സബ്‌ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക്‌ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. വെൻകോബ്‌ ചിക്കൻ, ഓക്‌സിജൻ, കേരള ബാങ്ക്‌, ധർമപ്രിയ ഫിനാൻസിങ്‌, ജെഎൻ ലൈറ്റിങ്‌സ്‌ തിരുവല്ല, ആംകോസ്‌ എന്നിവരായിരുന്നു മത്സരത്തിന്റെ സ്‌പോൺസർമാർ. കോട്ടയം വെസ്റ്റ് ഉപജില്ലാ മത്സരം ആലപ്പുഴ കോളേജ്‌ ഓഫ്‌ എൻജിനിയറിങ് പ്രൊഫസർ ഡോ. ഇന്ദു പി നായർ ഉദ്‌ഘാടനം ചെയ്‌തു. രാമപുരത്ത്‌ നടൻ അജിത് കൂത്താട്ടുകുളം ഉദ്‌ഘാടനംചെയ്‌തു. കോട്ടയം ഈസ്റ്റിൽ സിഎംഎസ്‌ കോളേജ്‌ മലയാളം വിഭാഗം പ്രൊഫ. ഡോ. എ കെ അർച്ചനയും പാമ്പാടിയിൽ കൂരോപ്പട പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ എസ്‌ വിനോദും വൈക്കത്ത്‌ കവയിത്രി മീരാബെനും കൊഴുവനാലിൽ ജില്ലാ പഞ്ചായത്ത്‌ അംഗം നിമ്മി ട്വിങ്കിൾരാജും ഈരാറ്റുപേട്ടയിൽ എടത്വ സെന്റ്‌ അലോഷ്യസ്‌ കോളേജ്‌ റിട്ട. പ്രൊഫ. ജോജി ജോസഫും ഏറ്റുമാനൂരിൽ -എംജി യൂണിവേഴ്സിറ്റി ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്‌ അസി. പ്രൊഫ. ഡോ. അമൽ പുല്ലാർക്കാട്ടും കാഞ്ഞിരപ്പള്ളിയിൽ എസ്ഡി കോളേജ് അസി. പ്രൊഫ. ജ്യോതി എബ്രഹാമും കറുകച്ചാലിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജയ ശ്രീധറും പാലായിൽ ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫും ചങ്ങനാശേരിയിൽ ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു സുജിത്തും കുറവിലങ്ങാട്ട്‌ മള്ളിയൂർ ക്ഷേത്രം മാനേജിങ്‌ ട്രസ്റ്റി ദിവാകരൻ നമ്പൂതിരിയും ഉദ്‌ഘാടനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home