Deshabhimani

റിയാദ്‌ വിമാനത്താവളത്തിനുനേരെ വീണ്ടും ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300 ഓളം പേർക്ക് പരിക്ക്

Riyadh Airport Attack.jpg
വെബ് ഡെസ്ക്

Published on Oct 11, 2026, 06:03 AM | 1 min read

റിയാദ്‌: സ‍ൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ്‌ ഖാലിദ്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തിനുനേരെ വീണ്ടും ആക്രമണം. ശനിയാഴ്‌ച രാത്രിയോടെ ഉണ്ടായ വ്യോമാക്രമണത്തിൽ 12 പേർ മരിച്ചതായി സൗദി സ്ഥിരീകരിച്ചു. 300 ഓളം പേർക്ക്‌ പരിക്കേറ്റു. മരിച്ചവരിൽ നാല് സൗദി പൗരന്മാരാണ്. രണ്ട് ബംഗ്ലാദേശികളും അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, പാലസ്തീൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും മരിച്ചെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.





ഒരാഴ്‌ചയ്‌ക്കിടെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞദിവസം ഉണ്ടായ ഹൂതി ആക്രമണത്തിൽ ഒരു പൈലറ്റ്‌ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ശനിയാഴ്‌ച ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹൂതികളാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ സ‍ൗദി ആരോപിച്ചു. വിമാനത്താവളം അടച്ചിട്ടു. എന്നാൽ, സ‍ൗദിക്കെതിരായ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരായ ആക്രമണങ്ങൾ പുനരാംരംഭിക്കുന്നത്‌ പരിശോധിക്കുമെന്നും ഹൂതികളെ സ‍ൗദിയുമായി ചേർന്ന്‌ നേരിടുമെന്നും യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഭീഷണി മുഴക്കി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home