Deshabhimani

കേരള യുക്തിവാദി സംഘം ജില്ലാസമ്മേളനം

യുക്തിവാദി സംഘം ജില്ലാസമ്മേളനം
വെബ് ഡെസ്ക്

Published on Nov 30, 2026, 02:24 AM | 1 min read

കൊച്ചി ​


കേരള യുക്തിവാദി സംഘം ജില്ലാ വാർഷിക സമ്മേളനം അഡ്വ. കെ എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഇ കെ ലൈല അധ്യക്ഷയായി. മരണാനന്തര ശരീരദാനം യുക്തിവാദികളുടെ ലക്ഷ്യം എന്ന വിഷയത്തിൽ യുക്തിവാദിസംഘം സെക്രട്ടറി ടി കെ ശക്തിധരനും മനുഷ്യൻ എങ്ങനെ ലോകം പിടിച്ചടക്കി എന്ന വിഷയത്തിൽ കേരള മിശ്രവിവാഹവേദി ജനറൽ സെക്രട്ടറി പി ഇ സുധാകരനും പ്രഭാഷണം നടത്തി.


ജില്ലാ സെക്രട്ടറി എ ഒ ശശി റിപ്പോർട്ടും സി വി രമേശൻ കണക്കും അവതരിപ്പിച്ചു. സംസ്ഥാന റിപ്പോർട്ട് സംസ്ഥാന ട്രഷറർ ശൂരനാട് ഗോപൻ അവതരിപ്പിച്ചു. മുതിർന്ന പ്രവർത്തക ഇ കെ ലൈലയെ ആദരിച്ചു. സി രാമചന്ദ്രൻ, ടി എസ് സുരേന്ദ്രൻ, പി വി ജീവേഷ്, സജിറാം, നാസ്തിക അനിൽ എന്നിവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home