Deshabhimani

നിർമാണം ഇഴയുന്നു

ഫോർട്ട്കൊച്ചി വില്ലേജ് ഓഫീസ് 
എന്ന്‌ സ്മാര്‍ട്ടാകും

Fort Kochi Village Office

ഫോര്‍ട്ട്കൊച്ചി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്തെ വൃക്ഷ അവശിഷ്ടങ്ങള്‍

വെബ് ഡെസ്ക്

Published on Nov 30, 2026, 02:07 AM | 1 min read

മട്ടാഞ്ചേരി


പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ഫോര്‍ട്ട്കൊച്ചി വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഇഴയുന്നതായി പരാതി. നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ സമീപത്തുതന്നെയുള്ള സ്ഥലത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിക്കുകയും കഴിഞ്ഞ ഫെബ്രുവരിയില്‍ അന്നത്തെ റവന്യുമന്ത്രി കെ രാജന്‍ ഓൺലൈനിൽ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തിരുന്നു.


നിര്‍മിതികേന്ദ്രക്കായിരുന്നു കെട്ടിടത്തിന്റെ നിര്‍മാണച്ചുമതല. എന്നാല്‍, നിര്‍മാണോദ്ഘാടനം കഴിഞ്ഞ് ഒമ്പതുമാസമായിട്ടും നിര്‍മാണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. തറ കെട്ടി തൂണുകള്‍ക്കുള്ള കമ്പിയും ഇട്ടശേഷം സ്ഥലത്തെ അപകടാവസ്ഥയിലായ വൃക്ഷം വെട്ടിമാറ്റാതെ നിര്‍മാണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി.


മാസങ്ങള്‍ക്കുശേഷം വൃക്ഷം വെട്ടിമാറ്റിയെങ്കിലും ഇതിന്റെ അവശിഷ്ടങ്ങള്‍ നിര്‍മാണഭൂമിയില്‍ കിടക്കുന്നത് വീണ്ടും തടസ്സമായി. നഗരസഭാ അധികൃതരോട് നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.


നിലവിലെ ഓഫീസ് കെട്ടിടം അപകടാവസ്ഥയിലാണ്. വില്ലേജ് ഓഫീസറുടെ മുറിയുടെ ജനലുകള്‍ ഉള്‍പ്പെടെ മോശം അവസ്ഥയിലാണ്. ഇഴജന്തുക്കളുടെ ശല്യമുള്ളതിനാല്‍ ജീവനക്കാരും ആശങ്കയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home