Deshabhimani

‘തനിമ 2026': റിനൈ മെഡിസിറ്റി ചാമ്പ്യന്മാര്‍

‘Thanima 2026’

ഐഎംഎ കൊച്ചി ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്റര്‍ ഹോസ്പിറ്റല്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ‘തനിമ 2026’ ജേതാക്കളായ റിനൈ മെഡിസിറ്റി ടീം ഐഎംഎ ഭാരവാഹികളില്‍നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Nov 30, 2026, 02:02 AM | 1 min read

കൊച്ചി


ഐഎംഎ കൊച്ചിയുടെ നേതൃത്വത്തില്‍ എറണാകുളം നഗരത്തിലെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച ‘തനിമ 2026’ ഇന്റര്‍ ഹോസ്പിറ്റല്‍ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ അഞ്ചാമത് എഡിഷനില്‍ റിനൈ മെഡിസിറ്റി ചാമ്പ്യന്മാരായി. വെല്‍കെയര്‍ ആശുപത്രി രണ്ടാംസ്ഥാനവും ആസ്റ്റര്‍ മെഡ്‌സിറ്റി മൂന്നാംസ്ഥാനവും കരസ്ഥമാക്കി.


പാട്ട്, ഡാന്‍സ്, സ്‌കിറ്റ് എന്നിവ സമന്വയിപ്പിച്ചുള്ള പ്രമേയങ്ങളിലായിരുന്നു കലാമേള ഒരുക്കിയത്. വിജയികള്‍ക്ക് ഐഎംഎ പ്രസിഡന്റ് വിനോദ് പത്മനാഭന്‍, സെക്രട്ടറി ഡോ. ജോര്‍ജ് തുകലന്‍, ട്രഷറര്‍ ഡോ. സിജു ജോസഫ്, കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home