ad
Deshabhimani

വിജയമുറപ്പിച്ച്‌ 
അമ്പലപ്പുഴയുടെ സലാം

എച്ച്‌ സലാം

എച്ച്‌ സലാം

വെബ് ഡെസ്ക്

Published on Apr 07, 2026, 03:03 AM | 1 min read

അമ്പലപ്പുഴ

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച ദിവസം മുതലേ അമ്പലപ്പുഴയിലെ പ്രചാരണത്തിൽ ബഹദൂരം മുന്നിലാണ്‌ എൽഡിഎഫ്‌. സ്ഥാനാർഥി നിർണയത്തിൽ തുടങ്ങിയ യുഡിഎഫിലെ കലാപം വോട്ടെടുപ്പിനോട്‌ അടുത്തിട്ടും അവസാനിച്ചിട്ടില്ല. അധികാരത്തിനും സ്ഥാനമോഹത്തിനുമായി നിലപാടുകൾ മാറ്റിയ ജി സുധാകരനെ സ്ഥാനാർഥിയാക്കിയതിനെതിരെ യുഡിഎഫ്‌ പ്രവർത്തകർക്കിടയിൽ കടുത്ത അമർഷം നിലനിൽക്കുന്നു. സുധാകരന്റെ വിവാദ പ്രസ്‌താവനകളും ബിജെപിയുമായുള്ള വോട്ടുകച്ചവടം പരസ്യമാക്കിയതും യുഡിഎഫിന്‌ തിരിച്ചടിയാകും. അഞ്ചു വർഷത്തിനിടെ മണ്ഡലത്തിൽ നടപ്പാക്കിയ 2000 കോടിയുടെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി സംസാരിച്ചാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി എച്ച്‌ സലാമിന്റെ പൊതുപര്യടനം സമാപിച്ചത്‌. പര്യടനത്തിലുടനീളം വികസനത്തുടർച്ചയ്ക്ക് ആശീർവാദമേകാൻ ജനം ഒഴുകിയെത്തി. വ്യക്‌തിപരമായ അധിക്ഷേപങ്ങളും ആക്ഷേപങ്ങളും പ്രവർത്തകരോടുള്ള ധാർഷ്ട്യവും സുധാകരന്റെ പര്യടനത്തിൽ ജനം കണ്ടു. അമ്പലപ്പുഴ സീറ്റിനായി നോട്ടമിട്ടിരുന്ന കോൺഗ്രസിലെ ചില നേതാക്കൾ പൂർണമായി യുഡിഎഫ്‌ പരിപാടികളിൽ നിന്ന്‌ വിട്ടുനിന്നു. നേതൃത്വം വോട്ടുമറിക്കാൻ തീരുമാനിച്ചതോടെ ബിജെപി സ്ഥാനാർഥിയും പ്രചാരണത്തിൽ പിന്നിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home