സജീവം കുടുംബസംഗമങ്ങൾ

എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ മാന്നാർ കണ്ണംപിടവം ഭാഗത്ത് കുടുംബയോഗത്തിൽ സംസാരിക്കുന്നു
മാന്നാർ
ചെങ്ങന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനായി കുടുംബസംഗമങ്ങൾ സജീവം. മാന്നാർ പഞ്ചായത്ത് നാലാം നമ്പർ ബൂത്തിലെ കണ്ണംപിടവം, ചെന്നിത്തല നാമങ്കേരി, കാരിക്കുഴി എന്നീ കുടുംബയോഗങ്ങളിൽ പങ്കെടുത്ത സജി ചെറിയാനെ നിവാസികൾ ഹൃദ്യമായി സ്വീകരിച്ചു. കാർഷികമേഖലയിലും പശ്ചാത്തല സേവനമേഖലകളിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ മാന്നാറിൽ നടപ്പാക്കിയ സജി ചെറിയാന് വിജയാശംസകൾ നേർന്നു. തുടർന്ന് പാണ്ടനാട്, ബുധനൂർ പെരിങ്ങാട് ലക്ഷം വീട്, മഠത്തിൽകുറ്റി ചെന്നിത്തല എന്നിവിടങ്ങളിലും സംഘടിപ്പിച്ച കുടുംബയോഗങ്ങളിലും സജി ചെറിയാൻ പങ്കെടുത്തു. പ്രളയത്തിൽ തകർന്ന മാന്നാർ, ചെന്നിത്തല പടിഞ്ഞാറൻ മേഖലയിലെ തകർന്ന റോഡുകളും കൃഷിയിടങ്ങളും പുനരുജ്ജീവിപ്പിച്ചത് സജി ചെറിയാനാണ്. 3000 കോടി രൂപയുടെ വികസനനേട്ടങ്ങൾ ഓരോന്നായി എടുത്തുപറഞ്ഞാണ് കുടുംബയോഗങ്ങളിൽ സജി ചെറിയാൻ പിന്തുണ അഭ്യർഥിക്കുന്നത്.










0 comments