ad
Deshabhimani

ആറന്മുള കണ്ണാടി നോക്കിയാലറിയാം

veena george.jpg
avatar
സ്വന്തം ലേഖകൻ

Published on Apr 02, 2026, 12:00 AM | 1 min read

പത്തനംതിട്ട: പതിനഞ്ചുവയസ്സ് പിന്നിട്ട പുതിയ ആറന്മുളയുടെ തെരഞ്ഞെടുപ്പ്‌ ചരിത്രമെടുത്താൽ അതിൽ അവസാനത്തെ പത്തുവർഷവും ഇടതോരം ചേർന്നുള്ളതാണ്‌. അത്‌ അരക്കിട്ടുറപ്പിച്ചത്‌ ആരെന്ന്‌ ചോദിച്ചാൽ അവിടെ ഹാട്രിക്‌ വിജയത്തിനൊരുങ്ങുന്ന വീണാ ജോർജെന്നാവും ഉത്തരം. പഴയ ആറന്മുള, പത്തനംതിട്ട മണ്ഡലങ്ങൾ ഭാഗികമായി പകുത്ത മണ്ഡലമിന്ന്‌ ആറന്മുള കണ്ണാടി പോലെയാണ്‌ വികസനവഴിയിൽ തിളങ്ങുന്നത്‌.


അച്ചൻകോവിൽ, പന്പയാറുകൾക്ക്‌ മീതെ പാലങ്ങൾ, മിന്നിതിളങ്ങുന്ന റോഡുകൾ, ജില്ലാ ആസ്ഥാനത്തിന്‌ മുഖശ്രീയാകുന്ന അബാൻ മേൽപ്പാലം, ആധുനിക കളിക്കളം അങ്ങനെ മണ്ഡലം വികസനത്തേരിലേറി. യുഡിഎഫിന്റെ കൈയിൽനിന്നും 2016ൽ ആറന്മുള പിടിച്ചെടുക്കുന്പോൾ വീണാ ജോർജിന്റെ ഭൂരിപക്ഷം 7,646 വോട്ടായിരുന്നെങ്കിൽ 2021ൽ അത്‌ 19,003 ആയാണ്‌ ഉയർന്നത്‌. വീണാ ജോർജ്‌ ആരോഗ്യമന്ത്രിയായതോടെ ആറന്മുള ആരോഗ്യഹബ്ബായി. ജനലക്ഷങ്ങളെത്തുന്ന ശബരിമലയുടെ ഏറ്റവുമടുത്ത ആതുരകേന്ദ്രമായ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത്‌ ലാബ്‌, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ, പുതിയ കെട്ടിട സമുച്ചയങ്ങൾ, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ബഹുനില ഒപി ബ്ലോക്ക്‌, ഓപ്പറേഷൻ തിയറ്റർ, പത്തനംതിട്ട, ആറന്മുള നഴ്‌സിങ്‌ കോളേജുകൾ ഇവയൊക്കെയും അതിന്റെ നേർചിത്രങ്ങളാണ്‌.


എംഎസ്‌‌സി, ബിഎഡ്‌ ബിരുദധാരിയായ വീണാ ജോർജ്‌ പ്രമുഖ ദൃശ്യമാധ്യമ പ്രവർത്തകയുമായിരുന്നു. 2012ലെ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ച അഞ്ച്‌ ഇന്ത്യൻ മാധ്യമപ്രവർത്തകരിലൊരാളാണ്‌. യൂത്ത്‌ കോൺഗ്രസ്‌ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ അബിൻ വർക്കിയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. കെട്ടിയിറക്ക്‌ സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന ഡിസിസിയിലെ പ്രബല വിഭാഗത്തിന്റെ എതിർപ്പുവകവയ്‌ക്കാതെയായിരുന്നു സ്ഥാനാർഥി നിർണയം. ബലാത്സംഗക്കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശാൻ സൈബറിടങ്ങളിൽ അബിന്റേതായി വന്ന പ്രതികരണങ്ങളും മറ്റും തിരിച്ചടിയാകുമോയെന്ന ഭയം യുഡിഎഫ്‌ ക്യാന്പിനുണ്ട്‌. പേയ്‌മെന്റ്‌ സീറ്റാക്കി പ്രവാസി വ്യവസായിയെ ഇവിടെ കൊണ്ടുവരാനായിരുന്നു ബിജെപി നീക്കം. കച്ചവടം പുറത്തായതോടെ കുമ്മനം രാജശേഖരനെ ഇറക്കി.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home