Deshabhimani

നയിക്കാൻ 
നാടിൻ പൊൻമകൻ

മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എസ് അരുൺകുമാർ കിടങ്ങയം പുളിമൂട് എത്തിയപ്പോൾ 
അമ്മമാർ സ്വീകരിക്കുന്നു

മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എസ് അരുൺകുമാർ കിടങ്ങയം പുളിമൂട് എത്തിയപ്പോൾ 
അമ്മമാർ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Apr 01, 2026, 01:56 AM | 1 min read

മാവേലിക്കര

""ഇ‍ൗ നാടിന്റെ മകനാണ്‌, അവന്‌ ഞങ്ങളൊക്കൊ അച്ഛനും അമ്മയും തന്നെയാ...അങ്ങനെ വിളിക്കാറുമുള്ളു, എംഎൽഎയാണെന്നുള്ള ഹുങ്കൊന്നുമില്ല, ഇ‍ൗ വഴികളിലെപ്പോഴും എന്താവശ്യത്തിനും ഞങ്ങളിലൊരാളായി കൂടെയുണ്ടാകും’’ – നാട്ടുപാതകളിലും ചിരപരിചിതനായ മാവേലിക്കരയുടെ സ്വന്തം എം എസ്‌ അരുൺകുമാറിനെക്കുറിന്റെ സ്വീകരണപര്യടനത്തിന്റെ ഓരോകേന്ദ്രങ്ങളിലും ഒരേപോലെ മുഴങ്ങുന്ന വാക്കുകളാണിത്‌. സുപരിചിതമായ ഇടവഴികളില്ലൊം സ്ഥാനാർഥിയെ കാണാൻ പ്രായഭേദമന്യേ ജനങ്ങൾ ഒഴുകിയെത്തി. ജയിക്കുമെന്നുറപ്പാണ്‌, മെയ്‌ നാലിന്‌ വോട്ടെണ്ണുമ്പോൾ എത്രയിരട്ടി ഭൂരിപക്ഷമുണ്ടാകുമെന്നേ എല്ലാവർക്കും സംശയമുള്ളു. നഗറുകളിൽ റോഡെത്തിച്ചതിന്‌, മുടങ്ങിപ്പോയ ചികിത്സാസഹായം തുടരാൻ കാരണമായതിന്‌, അതിർത്തിത്തർക്കം മുതൽ അവകാശപ്രശ്‌നങ്ങൾവരെയുള്ള അനേകം പ്രശ്നങ്ങളിൽ ഇടപെട്ട്‌ പരിഹരിച്ചതിന്‌, ക്ഷേമപ്രവർത്തനങ്ങൾക്ക്‌, വികസനത്തിന്‌ – എം എസ്‌ അരുൺകുമാറിന്റെ പര്യടനകേന്ദ്രങ്ങളിൽ കടപ്പാടറിയിക്കാൻ എത്തുന്നവർക്ക്‌ പല കാരണങ്ങളാണ്‌. ""1400 കോടിയുടെ വികസനം മാവേലിക്കര മണ്ഡലത്തിൽ സാധ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ചെല്ലുന്നയിടങ്ങളിലെല്ലാം ചൂണ്ടിക്കാണിക്കാൻ കഴിയുന്ന വികസനങ്ങൾ. അഭിമാനത്തോടെയാണ് വോട്ട് ചോദിക്കാൻ കഴിയുന്നത്. എൽഡിഎഫ് സർക്കാരിന്റെ 10 വർഷത്തെ വികസനങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ വിലയിരുത്തുന്ന വോട്ടർമാർ ഉറപ്പായും തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം തന്നെ നിൽക്കും. പ്രവർത്തകരും ഓരോ വോട്ടർമാരും സ്ഥാനാർഥിയായി മാറി വോട്ട് അഭ്യർഥിക്കാനും പ്രചാരണത്തിനും ഇറങ്ങുന്ന കാഴ്‌ചയാണ് മാവേലിക്കരയിൽ. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാമ്പ്‌''– എം എസ് അരുൺകുമാർ ദേശാഭിമാനിയോട് പറഞ്ഞു. ഭിന്നശേഷിക്കാരായ കണ്ണനും അജയകുമാറും മൂന്ന്‌ വയസുകാരി മണിക്കുട്ടിയും 80 കഴിഞ്ഞ ചെല്ലമ്മയും പ്രായവ്യത്യാസങ്ങൾ ഇല്ല, ശാരീരിക വെല്ലുവിളികൾ ഇല്ല, നാടാകെ സ്വീകരണകേന്ദ്രങ്ങളിലേക്കെത്തുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഷാളും തോർത്തും അണിയിച്ചും പഴങ്ങളും പച്ചക്കറികളും കണിക്കൊന്നയും കൈമാറിയും അവർ അരുൺകുമാറിനെ സ്വീകരിച്ചു. ചുനക്കരയിലെത്തിയാൽ തലയെടുപ്പോടെ നിൽക്കുന്ന ഹയർസെക്കൻഡറി സ്‌കൂൾ, പടനിലത്ത് എത്തിയാൽ ക്ഷേത്രത്തിലെ ഭൂഗർഭ കേബിളും സ്‌റ്റേഡിയവും ഫിഷ് മാർക്കറ്റും അങ്ങനെയങ്ങനെ ഓരോ സ്വീകരണകേന്ദ്രങ്ങളിലും ചൂണ്ടിക്കാണിക്കാൻ കഴിയുന്ന വികസനങ്ങളുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home