ഏവരെയും സംരക്ഷിച്ച ഭരണം

കലാരംഗത്തുള്ളവരോട് എൽഡിഎഫ് സർക്കാരിന്റെ സമീപനം
■ കലാരംഗത്തുള്ളവരെ എക്കാലത്തും കൂടുതൽ ചേർത്തുപിടിക്കുന്നത് ഇടതുപക്ഷമാണ്. അത് പറയാതെ വയ്യ. മറ്റുള്ളവരിൽനിന്നും സഹായം ഉണ്ടാകാറുണ്ട്. എന്നാൽ ഫലവത്തായി ഇടതുപക്ഷമാണ് നിർവഹിക്കുന്നത്. കലാകാര പെൻഷൻ വർധിപ്പിച്ചത് ആശ്വാസ നടപടിയാണ്. നാടിന്റെ കലാപൈതൃകം നിലനിർത്തുന്നതിനും, പരിപോഷിപ്പിക്കുന്നതിനുമായി പുതുതലമുറയിൽ കലാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ വജ്രജൂബിലി ഫെലോഷിപ് പദ്ധതി നടപ്പാക്കുന്നു. ഇതിനായി തെരഞ്ഞെടുത്ത -ഫെലോഷിപ് കലാകാരന്മാർക്ക് അത് വലിയ അംഗീകാരവും സാന്പത്തിക സഹായവുമാണ്. പുതിയ കുട്ടികൾക്ക് കേരളീയ കലാരൂപങ്ങളിൽ സൗജന്യമായി പരിശീലനവും ലഭിക്കുന്നു. വടക്കാഞ്ചേരിയിൽ കലാമണ്ഡലം ഹൈദരാലി, ഭരതൻ, കെപിഎസി ലളിത, ഒടുവിൽ ഉണ്ണിക്കൃഷ്‌ണൻ, അബൂബക്കർ തുടങ്ങിയവരുടെ സ്മരണയ്ക്കായി വടക്കാഞ്ചേരി കൾച്ചറൽ കൺവൻഷൻ സെന്റർ സ്ഥാപിക്കുന്നു. അതെല്ലാം നല്ല കാര്യങ്ങളാണ്.
ദുരന്തങ്ങളെ അതിജീവിച്ച കേരളത്തെ എങ്ങനെ കാണുന്നു
■ വയനാട് ദുരന്തം മാത്രമല്ല പ്രളയവും പേമാരിയും കോവിഡുമെല്ലാം അതിജീവിച്ച് കേരളം മുന്നോട്ടുപോയത് അഭിമാനകരമാണ്. അഭിനന്ദിക്കുക തന്നെ വേണം. പത്രങ്ങളിലും ടിവിയിലുമെല്ലാം കാര്യങ്ങൾ കണ്ടു. നല്ല മനോധൈര്യമുള്ള ഭരണാധികാരികളെയാണ് കേരളം കണ്ടത്. പുനരധിവാസം നാട്ടുകാരും ചേർന്നിട്ടുള്ള കാര്യമാണെങ്കിലും ഗംഭീരമായി നടത്തി.
നവകേരളത്തിലേക്കല്ലേ നീങ്ങുന്നത്
■ തീർച്ചയായും നവകേരള സൃഷ്ടിയാണെന്ന് പറയാതിരിക്കാൻ വയ്യ. അനുഭവങ്ങളിൽ അതുകാണാം. വിദ്യാഭ്യാസരംഗത്ത് നല്ല ശ്രദ്ധയും ശുഷ്‌കാന്തിയുമുണ്ടായി. സാന്പത്തിക ഞെരുക്കത്തിലാണെങ്കിലും സാമൂഹ്യക്ഷേമ പെൻഷൻ ഉൾപ്പെടെ മുടക്കംകൂടാതെ നൽകുമെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് മന്ത്രി പ്രസ്‌താവിച്ചിരുന്നു. അത് ശരിയാണ് താനും. ജീവനക്കാരുടെ ശന്പളം, പെൻഷൻ പരിഷ്‌കരണം എന്നീ കാര്യങ്ങളിൽ സംസ്ഥാന സർക്കാർ കഴിയുന്നത്ര ചെയ്യുന്നുണ്ടെന്ന് അനുഭവത്തിൽനിന്ന് മനസ്സിലാക്കുന്നു. മെഡിസെപ് ഇൻഷുറൻസ് ആനുകൂല്യം അഞ്ചു ലക്ഷമാക്കി വർധിപ്പിച്ചത് നല്ല കാര്യം. കൂടുതൽ ഫലവത്താകണമെങ്കിൽ എല്ലാ ആശുപത്രികളിലും മെഡിസെപ് സൗകര്യം വേണം. ഇനി വരുന്പോൾ അത് ശ്രദ്ധിക്കണം.
നാടിന്റെ മുന്നോട്ട് പോക്കിന് എല്ലാവരും ഒന്നാകണ്ടേ
■ സന്പൂർണമായ സ്‌നേഹത്തോടെ എല്ലാവരും ഒന്നിച്ചാൽ കേരളത്തിന്റെ സൽപ്പേര് ഇനിയും ഉയരും. കലാപങ്ങളില്ലാത്ത കാലമാണ് കടന്നുപോയത്. കൃത്യമായ നിഷ്‌കർഷതയോടെ നാടിന് സമാധാനം സൃഷ്ടിക്കാനായി. നാടിന്റെ മുന്നോട്ടുപോക്കിന് ഏകോപനം വേണം. അത് സാധ്യമാകണമെങ്കിൽ എല്ലാവരും വിചാരിക്കണം. എന്നാൽ; വലതുപക്ഷം തൊട്ടതിനുമുഴുവൻ സമരം നടത്തുന്നു. അതെല്ലാം ഒഴിവാക്കി ഒന്നിച്ചാൽ കേരളത്തെ അങ്ങേയറ്റത്തെ സ്വർഗമായി മാറ്റാനാകും.
ആശാന്റെ കവിത ‘വിജയ വൈഭവം’ ഇന്നും വൈറലാണല്ലോ
■ അത് കൊറോണക്കാലത്ത് എഴുതിയതാ.. കൊറോണയെ അതിജീവിച്ച് തുടർഭരണം നേടിയപ്പോൾ അന്ന് എഴുതി, പാടിയതാണ് ആ കവിത.
(കവിതയുടെ പൂർണരൂപം )
‘ധീരരാം സഖാക്കളിന്നു കേട്ടുകൊൾക നിങ്ങളും
പാർടിതൻ യശസ്സു നാട്ടിലാകവെ വളർന്നഹോ
ഇത്രയേറെ സീറ്റുനേടി കേരളം ഭരിക്കുവാൻ
പ്രാപ്‌തനായ വ്യക്‌തിയാണ്
വിജയനോർക്കുക
കേരളത്തിലിത്രയേറെ രണ്ടു ടേം തുടർച്ചയായി ശക്തിയിൽ ജയിച്ച പാർടി വെറേയില്ലഹോ
ധീരനായ വിജയ വിജയമൊന്നു തന്നെ ചെങ്കൊടിക്ക്
ശക്തിയേകി വാണിടുന്ന മുഖ്യമന്ത്രി താൻ
കേരളത്തിലിപ്പോഴും കൊറോണപോലുള്ള ദുരിതമാകവേ
ചെറുത്തുനിന്ന് രക്ഷ ചെയ്‌തിടും മന്ത്രി ശൈലജയ്‌ക്ക് ശക്തിയേകി നിന്നിടുന്ന
ധീരനായ വിജയനാണ് ധീര നായകൻ
കേരളം ഭരിച്ചു കീർത്തി നേടിടട്ടെ ജനതയെന്നുമോർത്തിടട്ടെ എൽഡിഎഫിൻ ഭരണ വൈഭവം.
















