ഹാലണ്ട് ഹണ്ടിൽ കാനറികൾ കറിയായി

മിഥുൻ കൃഷ്‌ണ/ mog state
Published on Jul 06, 2026, 06:12 AM | 3 min read
ഇങ്ങളെക്കൊണ്ട് കൂട്ട്യാ കൂടൂല ഗയ്സ്. finally ബ്രസീൽ ഔട്ട്. റോ റോ വെയ്ക്കിങ് റോ പാടി ഹാലണ്ടും ടീംസും ക്വാർട്ടറിൽ.
ഇതൊക്കെ കാണേണ്ടിവരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഇതെന്ത് കളിയാണ് Bruh... NO CAP ബിഗസ്റ്റ് അപ്സെറ്റ്. കാനറികളുടെ വൻ ബിൽഡപ്പിലുള്ള വരവ് കണ്ട് കണ്ണ് നിറഞ്ഞതാ. at last ഇങ്ങനെ heart brocken പ്രതീക്ഷച്ചതല്ല. ബ്രസീൽ ഫാൻസ് lam not ok മോഡിലാണ്. ഇനി ശരിയാകുമോ എന്തോ.
ബ്രസീലിനെ തൂക്കിയടിക്കുമെന്ന് ആരെങ്കിലും വിചാരിച്ചോ. വിനിയും പിള്ളേരും വൻ ബിൽഡപ്പിൽ മാസ് കാണിക്കാൻ വന്നതാ. പക്ഷേ നോർവേ ഡിഫൻസ് ഒരു രക്ഷയുമില്ലാത്ത സിഗ്‌മ മോഡിലായിരുന്നു. വിനിയെയും കുൻ ഹയേയും അവർ സിംപിളായി വാലിൽകെട്ടിയെന്നു പറഞ്ഞാൽ മതിയല്ലോ. ഒടുവിൽ വൻ അട്ടിമറിയോടെ കാനറികളെ കൂട്ടിലാക്കി ഹിസ്റ്ററിയും തൂക്കി. first time in Quater.
ഫസ്റ്റ് ഹാഫിൽ നെയ്മർ ഇല്ലാതെയാണ് കാനറീഞ്ഞോകൾ ഇറങ്ങിയത്. കണ്ണ് തുറക്കും മുൻപ് മൂന്നാം മിനിറ്റിൽ നോർവേയുടെ ബെർഗ് വകയൊരു ബെർഗർ ഗോൾ. ബ്രസീലിൻ്റെ ശ്വാസം നിലച്ചു. സ്റ്റേഡിയം shaking. ഭാഗ്യം എന്നു പറഞ്ഞാൽ ഇതാണ്. ചിപിചാപ്പ ചിപിചാപ്പ, offside. No goal.
ഒമ്പതാം മിനിറ്റിൽ ബ്രസീലിൻ്റെ ടിക്കിടാക്ക ടിക്കിടാക്ക ഗോൾ ശ്രമം നോർവേ ബോക്സിൽ ഫ്രീസായി. പതിനൊന്നാം മിനിറ്റിൽ കുൻഹയോട് ബോക്സിനുള്ളിൽ പൂക്കിത്തരം കാണിച്ച വകയിൽ Norwayക്ക് പണി കിട്ടി. അപ്പോ തന്നെ വാറുണ്ണി വക പെനാൾട്ടി. മഞ്ഞക്കടൽ സുനാമി വൈബിൽ. but not sheesh. ബ്രൂണോയുടെ ചിപ് ഷൂട്ടിനു മുന്നിൽ നോർവേ ഗോളി നെയ്ലൻഡ് ഗോഡ് മോഡിൽ. പ്ലേറ്റിൽ കിട്ടിയ ചാൻസ് ഗോവിന്ദയാക്കിയെന്നു പറഞ്ഞാൽ മതിയല്ലോ. അത് വിനീഷ്യസിന് കൊടുത്തുമില്ല. historical blunder.
നോർവേയുടെ കൗണ്ടർ കുക്കിങ്ങിൽ കാനറികൾ വിറച്ചു. അതിനിടെ കുൻഹയുടെ സോളോ റൺ നോർവേ ബോക്സിൽ Rest in Peace. ഹൈഡ്രേഷൻ ബ്രേക്ക് വരെ 30% മാത്രം ബോൾ പോസഷൻ.
30-ാം മിനിറ്റിൽ മാർട്ടിനെല്ലിയുടെ ക്രേസി ക്രോസ് ഷൂട്ട് ചെയ്യാതെ ബ്രൂണോ വണ്ടറടിച്ചു. നോർവേയുടെ കൗണ്ടർ കുക്കിങ് Lock mode ൽ ആക്കി വിനീഷ്യസും പിള്ളേരും. 35-ാം മിനിറ്റിൽ വിനിയും കുൻഹയും ഗോൾ അറ്റംപ്റ്റുമായി നോർവേ ബോക്സിൽ, ഒരുകാര്യവും ഉണ്ടായില്ല. പിന്നാലെ നോർവേയുടെ ഒഡേഗാർഡിൻ്റെ കൗണ്ടർ പുറത്തേക്ക്. Very Next moment ഗോൾ ഹണ്ടർ ഹാലണ്ടിൻ്റെ ഷോട്ടും Chokked by Alison alias Godson:
46-ാം മിനിറ്റിൽ മാർട്ടിനെല്ലിയുടെ ക്രോസിൽ വിനിയുടെ clinical shot നോർവേ ഗോളി നെയ്യപ്പക്കുയ്യിലാക്കി. No രക്ഷ.
ഫസ്റ്റ് ഹാഫിൻ്റെ അധിക സമയത്ത് ഹാലണ്ടിൻ്റെ അസിസ്റ്റിൽ ഒഡേ ഗാർഡിൻ്റെ shot. ബ്രസീൽ ഗോളി അലിസൺ Godson മോഡിൽ തന്നെ. പിന്നാലെ മാർട്ടിനെല്ലി ഒരു open chanceന് തല കൊടുത്തതുമില്ല.
എല്ലാ മാച്ചിലും ഫസ്റ്റ് ഹാഫിനകത്ത് ഫസ്റ്റ് ഗോളടിച്ച് ഡൊമിനേഷൻ മോഡിലാകാറുള്ള കാനറികൾക്ക് നോർവെയ്ക്ക് മുന്നിൽ ചിറക് വിരിക്കാൻ കൂടി കഴിഞ്ഞില്ല. ടോട്ടൽ ഡിപ്രഷൻ വൈബ്.
സെക്കൻഡ് ഹാഫിൽ അങ്ങോട്ടും ഇങ്ങോട്ടും തട്ടിമറി. 57-ാം മിനിറ്റിൽ കുൻഹയെ ബ്രസീൽ കോച്ച് ആഞ്ചലോട്ടി തിരിച്ചു വിളിച്ചു. പിന്നാലെ വണ്ടർ കിഡ് സൂപ്പർ സബ് എൻഡ്രിക്കിൻ്റെ സോളോ റൺ. അടിച്ചു പുറത്തേക്കിട്ട് മിസിങ് ദ മിഷൻ. 62-ാം മിനിറ്റിൽ ബ്രൂണോക്ക് കിട്ടിയ ചാൻസ് നോർവേ ഗോളി നെയ്ലാൻഡ് പോക്കറ്റിലാക്കി. ഒടുക്കം 68-ാം മിനിറ്റിൽ സുൽത്താൻ്റെ എൻട്രി. നെയ്മർ നെയ്മർ....സ്‌റ്റേഡിയം അലറി. Let him Cook !

74 -ാം മിനിറ്റിൽ ബ്രസീൽ വാൾ അലിസണിൻ്റെ യമണ്ടൻ സേവ്. നിങ്ങൾ പോയി ഗോളടിക്ക് മക്കളെ, ഞാൻ ഇവിടെ ഗോഡ് മോഡ് ഓണാക്കിയിട്ടുണ്ടേ വൈബ്. NPCആയ ബ്രൂണോയെ കയറ്റി.
80-ാം മിനിറ്റിൽ ഹണ്ടർ ഹാലണ്ട് വക first blood. ആ ഹെഡർ ഉണ്ടല്ലോ, Pure Dopamine hit. സ്‌റ്റേഡിയത്തിൽ റോ റോ വെയ്ക്കിങ് റോ... കാനറികളുടെ ഫ്യൂസ് പോയി. പിന്നാലെ ഒരു ബാംഗർ ഷോട്ടിട്ടെങ്കിലും നെയ്‌ലാൻഡിൻ്റെ ഗോട്ട് ലെവൽ സേവ്.
പടച്ചോനേ 89-ാം മിനിറ്റിൽ ഹാലണ്ടിൻ്റെ സെക്കൻഡ് വൺ. ഹൂമിലേയഷൻ ഗോൾ. ബ്രസീലിന് വെൻ്റിലേറ്ററിലും രക്ഷയില്ലാത്ത അവസ്ഥ. വേണമെങ്കിൽ ഹാട്രിക് തൂക്കാമായിരുന്നു. but ഹാലണ്ടിന് നോ മൂഡ്. ഈ ലോകകപ്പിൽ ഏഴ് ഗോളുമായി മെസിക്കുംഎംബാപ്പക്കും ഒപ്പം ഗോൾഡൻ ബൂട്ട് റേസിലേക്കും എൻട്രിയായി.
ലാസ്റ്റ് മൊമൻ്റ്സിൽ രണ്ട് ടീമും തമ്മിലുള്ള തല്ലുമാലയ്ക്കൊടുവിൽ നെയ്മറിനൊരു Yellow gift. പിന്നേം നോക്കൗട്ട് മാച്ചിൽ രണ്ട് ടീംസും തമ്മിൽ നോക്കൗട്ട്. മാനം രക്ഷിക്കാൻ വാറുണ്ണി വക പെനാൾട്ടി. നെയ്മറിൻ്റെ ചിപ്പ് . നെയ്മറിൻ്റെ ഈ വേൾഡ് കപ്പിലെ ഫസ്റ്റ് ആൻഡ് ലാസ്റ്റ് ഗോൾ. സ്‌കോർ 2-1. നെയ്മറിനെ ഫസ്റ്റ് ഇലവനിൽ ഇറക്കിയെങ്കിൽ Script മാറിയേനേ. കപ്പും ഉടച്ചു. ഇനി പറഞ്ഞിട്ടെന്താ.
അഞ്ച് കപ്പിൻ്റെ ഹിസ്റ്ററിയും പേറി ഇറങ്ങിയ ബ്രസീലിന് it is not giving അവസ്ഥ. ഹാലണ്ടുമായി മാത്രം വന്ന നോർവേ വേൾഡ് കപ്പ് ഫേവറേറ്റ്‌സിനെ വിറപ്പിച്ചു. absalute slaying. നോർവേ ഗോൾകീപ്പർ നെയ്ലൻഡ് കാനറി ഷോട്ടടികളെല്ലാം ഡിലീറ്റാക്കി. റിയൽ ഗോട്ട് പ്ലയർ.
ബ്രസീൽ ഫാൻസ് ഇപ്പോൾ ഡിപ്രഷൻ മോഡിലാണ്. സോഷ്യൽമീഡിയയിൽ കണ്ണീർപ്പുഴ. seriousely it is a total cry fest. ഐ വാണ്ട് ടു ഗോ ഹോം വൈബിലാണ്.
ബിഗ് പ്ലയേഴ്‌സ് എന്നൊക്കെ പറഞ്ഞിട്ട് വന്നിട്ട് നോർവേ ബോയ്‌സ് പഞ്ഞിക്കിട്ടു. അവരുടെ ഓരോ ടാക്കിളും പാസും ഫുൾ പെർഫെക്ഷൻ. ഇൗ ഒരൊറ്റ മാച്ചോടെ നോർവേ ഒഫീഷ്യൽ ഫെവറേറ്റ്‌സ് ആയിക്കഴിഞ്ഞു. ഇൗ വേൾഡ് കപ്പിലെ ഏറ്റവും വലിയ റീൽ മെറ്റീരിയൽ മൊമെന്റ് ഇതാണ്. ഇതാണ്. അൺറിയൽ സീൻസ്. നോർവേ ഇൗസ് അൺസ്‌റ്റോപ്പബിൾ.
Game is over. ബ്രസീൽ പായ്ക്ക് അപ്പായി എന്നു വിശ്വസിക്കാൻ കഴിയുന്നില്ല. നോർവേ സീൻ മൊത്തം ഡാർക്കാക്കി. ഇങ്ങനെ അടിയറവ് പറയേണ്ടിവരുമെന്ന് കരുതിയതല്ല. No Come back. just pure pain. End of an Era.










0 comments