ad
Deshabhimani

കനത്ത മഴ: മുംബൈയിൽ കെട്ടിടം തകർന്നു വീണു; കുട്ടികളടക്കം 6 മരണം

Rain

മുംബൈയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം |Photo:PTI

വെബ് ഡെസ്ക്

Published on Jul 06, 2026, 07:11 AM | 1 min read

മുംബൈ : കനത്ത മഴയെത്തുടർന്ന് മുംബൈയിലെ മൻഖുർദിൽ മൂന്ന് നില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണുണ്ടായ അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ മൻഖുർദിലെ ജനതാ നഗറിലാണ് ദാരുണമായ സംഭവം. ചൗളിലെ കെട്ടിടങ്ങളാണ് തകർന്നു വീണത്. താമസക്കാർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു.


ദേശീയ ദുരന്തനിവാരണ സേന , മുംബൈ ഫയർ ബ്രിഗേഡ്, പ്രാദേശിക പോലീസ്, ബിഎംസി ജീവനക്കാർ എന്നിവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തവരെ ഗോവണ്ടിയിലെ ആശുപത്രിയിലും ഘാട്കോപ്പറിലെ രാജാവാഡി ആശുപത്രിയിലും എത്തിച്ചെങ്കിലും ആറ് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ഒരു സ്ത്രീയും മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയു മാണ് മരിച്ചത്.


പരിക്കേറ്റ ഒരു യുവാവ് രാജാവാഡി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കെട്ടിടത്തിന് നേരത്തെ തന്നെ ചെറിയ രീതിയിലുള്ള കേടുപാടുകൾ ഉണ്ടായിരുന്നതായും അപകടത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home