ad
Deshabhimani

ആർത്തവ അവധിയെടുത്ത ജീവനക്കാരിയോട് 'വേദന സഹിക്കാൻ പഠിക്കൂ' എന്ന് മാനേജർ; ജോലി രാജിവെച്ച് യുവതി

period pain
വെബ് ഡെസ്ക്

Published on Feb 05, 2026, 08:56 PM | 1 min read

ആർത്തവസമയത്തെ കടുത്ത വേദനയെത്തുടർന്ന് അവധിയെടുത്തതിന്, മാനേജർ മോശമായി പെരുമാറിയതിനെത്തുടർന്ന് ജോലി രാജിവെച്ച് യുവതി. റെഡ്ഡിറ്റിലൂടെയാണ് യുവതി താൻ നേരിട്ട ദുരനുഭവം പങ്കുവെച്ചത്.


കടുത്ത വേദനയും തലകറക്കവും കാരണം കഴിഞ്ഞ മൂന്ന് മാസമായി ഓരോ ദിവസം വീതം യുവതി അവധിയെടുത്തിരുന്നു. അവധിക്കുള്ള കാരണം കൃത്യമായി ഇമെയിൽ വഴി അറിയിച്ചിട്ടും മാനേജർ യുവതിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. "എന്റെ ഭാര്യയ്ക്കും ആർത്തവം ഉണ്ടാകാറുണ്ട്, പക്ഷേ അവൾ ജോലിക്ക് വരാറുണ്ട്" എന്നായിരുന്നു മാനേജരുടെ ആദ്യ പ്രതികരണം.


ഓരോരുത്തരുടെയും വേദന സഹിക്കാനുള്ള ശേഷി വ്യത്യസ്തമാണെന്ന് യുവതി മറുപടി നൽകിയപ്പോൾ, "എങ്കിൽ നിന്റെ വേദന സഹിക്കാനുള്ള ശേഷി വർധിപ്പിക്കൂ" എന്ന് പറഞ്ഞ് മാനേജർ പരിഹസിച്ചു. മാനേജരുടെ ഭാഗത്തുനിന്നുണ്ടായ ഈ പെരുമാറ്റം അങ്ങേയറ്റം പ്രൊഫഷണൽ അല്ലെന്നും വ്യക്തിപരമായ കാര്യങ്ങളെ ഔദ്യോഗിക കാര്യങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും യുവതി കുറിച്ചു.


സംഭവം വിവാദമായതോടെ നിരവധി പേർ യുവതിക്ക് പിന്തുണയുമായി രംഗത്തെത്തി. സ്ഥാപനത്തിൽ ആഭ്യന്തര പരാതി പരിഹാര സമിതി ഉണ്ടെങ്കിൽ പരാതി നൽകണമെന്നും പലരും നിർദ്ദേശിച്ചു. ഇതിനിടെ, തന്റെ സെറ്റിൽമെന്റ് തുകയിൽ നിന്ന് കമ്പനി പണം വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുന്നതായും യുവതി ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home