പ്രകൃതിക്ക് ഒരു സംരക്ഷണവും ആവശ്യമില്ല, ഇനിയും ചൂഷണം ചെയ്യണം: വനം മന്ത്രി ഷിബു ബേബി ജോൺ

ന്യൂഡൽഹി: പ്രകൃതിയെ ഇനിയും എത്രത്തോളം ചൂഷണം ചെയ്യാൻ കഴിയുമെന്ന് ഗൗരവമായി ആലോചിക്കേണ്ടതെന്ന വിവാദ പരാമർശവുമായി വനം മന്ത്രി ഷിബു ബേബി ജോൺ. പ്രകൃതിക്ക് സംരക്ഷണം ആവശ്യമില്ലെന്നും പ്രകൃതി കാലങ്ങളായി ഇവിടെ ഉണ്ടെന്നും ഇനിയും മുന്നോട്ടുപോകുമെന്നുമാണ് മന്ത്രിയുടെ വിചിത്രവാദം.
‘എല്ലാവരും പറയുന്നത് സേവ് ദ പ്ലാനറ്റ്, പ്രകൃതിയെ സംരക്ഷിക്കണം എന്നാണ്. പ്രകൃതിക്ക് ഒരു സംരക്ഷണവും ആവശ്യമില്ല. കാലങ്ങളായി പ്രകൃതി ഇവിടെയുണ്ട്. ഇനിയും അത് മുന്നോട്ട് പൊയ്ക്കൊള്ളും. മനുഷ്യരാശി ഉണ്ടാകണമെങ്കിൽ എത്രത്തോളം വേണമെന്നതിനെക്കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കണം,’ മന്ത്രി പറഞ്ഞു.
അതിതീവ്ര മഴയും മണ്ണിടിച്ചിലും വന്യജീവി സംഘർഷങ്ങളും ഉൾപ്പെടെ കേരളം നേരിടുന്ന പരിസ്ഥിതി പ്രതിസന്ധികൾ രൂക്ഷമാകുന്ന ഘട്ടത്തിലാണ് വനം മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസമാണ് വയനാട് മേപ്പാടിയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് 3 മരണം സംഭവിച്ചത്. 5 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയും പരസ്പരം പഴിചാരുകയും ചെയ്യുന്ന തിരക്കിലാണ് മന്ത്രിമാർ. അപ്പോഴും പ്രകൃതിയെ കൂടുതൽ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കണമെന്ന നിലപാടാണ് വനം മന്ത്രിക്ക്.
പ്രകൃതിയെ കേവലം ‘എക്സ്പ്ലോയിറ്റ്’ ചെയ്യാനുള്ള വിഭവമായി കാണുന്ന സമീപനം തന്നെ പ്രശ്നത്തിന്റെ ഭാഗമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതിയെ കാത്തുസൂക്ഷിക്കേണ്ട വനംവകുപ്പിന്റെ തലപ്പത്തിരിക്കുന്നയാൾ തന്നെ പ്രകൃതിയെ കൂടുതൽ ചൂഷണം ചെയ്യാൻ ആഹ്വാനം ചെയ്യുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
പരിസ്ഥിതിയെ കാത്തുസൂക്ഷിക്കേണ്ട വനംവകുപ്പിന്റെ തലപ്പത്തിരിക്കുന്നയാൾ തന്നെ പ്രകൃതിയെ കൂടുതൽ ചൂഷണം ചെയ്യാൻ ആഹ്വാനം ചെയ്യുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.










0 comments