'മതമൗലിക വാദികളേ നിങ്ങളുടെ സർട്ടിഫിക്കറ്റ് ആ മനുഷ്യന് ഇന്നേ വരെ വേണ്ടി വന്നിട്ടില്ല'

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെതിരായ വർഗീയ പ്രചാരങ്ങൾ തുറന്നുകാട്ടി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മതമൗലിക വാദികളേ നിങ്ങളുടെ സർട്ടിഫിക്കറ്റ് ആ മനുഷ്യന് ഇന്നേ വരെ വേണ്ടി വന്നിട്ടില്ല, ഇനിയുള്ള കാലവുമെന്നും സനോജ് പറഞ്ഞു.
സഖാവ് വി എസിനെ മുസ്ലീം വിരുദ്ധൻ ആക്കാൻ ശ്രമിക്കുന്ന ഇസ്ലാമിക സംഘപരിവാറിനോട് രണ്ട് ചോദ്യങ്ങൾ ?
1 മലപ്പുറത്തുകാർ ആകെ തീവ്രവാദികൾ എന്ന് സ:വി എസ് പറഞ്ഞോ...? വാസ്തവം: ഇല്ല.
ഈ പറയുന്ന അഭിമുഖം നടത്തിയ അന്നത്തെ മാധ്യമം ലേഖകൻ ആയ എം സി എ നാസർ തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. എൻഡിഎഫിനെക്കുറിച്ച് പറഞ്ഞത് മുസ്ലീങ്ങൾക്ക് എതിരെ ആകെ പറഞ്ഞു എന്ന് പ്രചരിപ്പിക്കുകയായിരുന്നു ഇസ്ലാമിക സംഘപരിവാർ. (ലിങ്ക് കമന്റ് ബോക്സിൽ) നാസറിന്റേത് വൈകി വന്ന വിവേകം എന്ന് മാത്രം തൽക്കാലം പറയുന്നു.
2 മലപ്പുറത്തെ വിദ്യാർത്ഥികൾ കോപ്പി അടിച്ചാണ് പരീക്ഷകളിൽ വിജയിക്കുന്നത് എന്ന് സ:വി എസ് പറഞ്ഞോ...? വാസ്തവം: ഇല്ല.
2005ൽ നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് എൻട്രൻസ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നടക്കുന്ന സമയത്ത്, മാധ്യമ പ്രവർത്തകർ ചോദിച്ച അനേകം ചോദ്യങ്ങളിൽ ഒന്നിനോട് സ: വി എസ് നൽകിയ ഉത്തരമായ 'ക്രമക്കേട് നടന്നിട്ടുണ്ട് എങ്കിൽ അതും പരിശോധിക്കണം' എന്ന മറുപടിയെ ആണ് മലപ്പുറത്തെ കുട്ടികൾ എൻട്രൻസ് പരീക്ഷയിൽ കോപ്പി അടിക്കുന്നു എന്ന് സ: വി എസ് പറഞ്ഞതായി ഇസ്ലാമിക സംഘപരിവാർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്...! അല്ല എന്ന് നിങ്ങൾക്ക് തെളിയിക്കാമോ ?
ഒരു മനുഷ്യായുസ്സ് മുഴുവൻ മത തീവ്രവാദികളോട് ഒരു കോമ്പ്രമൈസും ചെയ്യാതെ ഈ നാടിന്റെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച ഒരു മനുഷ്യനെ അന്ത്യനാളുകളിൽ മത മൗലികവാദിയാക്കാൻ ശ്രമിക്കുന്ന മത തീവ്രവാദികളെ, നിങ്ങളെ ഈ നാട് തിരിച്ചറിയുന്നുണ്ട്. അതിന് തെളിവാണ് ഇന്നലെ മൂന്നര മണി മുതൽ ഇന്നീ നിമിഷം വരെ 'കണ്ണേ കരളേ വീസ്സേ....' എന്ന് ആർത്ത് വിളിച്ച് നെഞ്ച് പൊട്ടിക്കരയുന്ന ഇന്നാട്ടിലെ ആബാലവ്യദ്ധം ജനം....അത് ഈ നാടിന്റെ പരിച്ഛേദമാണ്. നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടുന്നതല്ല. മതമൗലിക വാദികളേ നിങ്ങളുടെ സർട്ടിഫിക്കറ്റ് ആ മനുഷ്യന് ഇന്നേ വരെ വേണ്ടി വന്നിട്ടില്ല, ഇനിയുള്ള കാലവും.









0 comments