ad
Deshabhimani

'പൊലീസൊക്കേ വെറും ഷോ ആണ് മിസ്റ്റർ ആഭ്യന്തര മന്ത്രി'; ദുരനുഭവം തുറന്നെഴുതി വീക്ഷണം ബ്യൂറോ ചീഫ്

chennithala police.jpg
വെബ് ഡെസ്ക്

Published on Aug 19, 2026, 10:31 AM | 2 min read

ഭാര്യയോടൊപ്പം രാത്രി പൊലീസിന് സ്റ്റേഷനിലെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ. കോൺ​ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ കൊച്ചി ബ്യൂറോ ചീഫ് പ്രജീഷാണ് പൊലീസിൽ നിന്നുണ്ടായ മോശം അനുഭവം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. പൊലീസൊക്കേ വെറും ഷോ ആണ് മിസ്റ്റർ ആഭ്യന്തര മന്ത്രിയെന്ന് പറഞ്ഞാണ് കുറിപ്പ്. മൊബൈൽ ഫോൺ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴുണ്ടായ ദുരനുഭവങ്ങളെ കുറിച്ചുള്ള പോസ്റ്റിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കേരള പൊലീസിനെയും ടാ​ഗ് ചെയ്തിട്ടുണ്ട്.


ഫെയ്സ്ബുക്ക് കുറിപ്പ്


പൊലീസൊക്കേ വെറും ഷോ ആണ് മിസ്റ്റർ ആഭ്യന്തര മന്ത്രി. കേരള പൊലീസ് എത്ര മാറ്റിയാലും മാറില്ല സാറെ അനുഭവത്തിൽ നിന്നും പറയുകയാണ്. 18.08.2026 രാത്രി 10.30 ഓടെ വീട്ടിൽ എത്തിയപ്പോൾ എന്റെ ഫോൺ കാണുന്നില്ല. പോക്കറ്റിൽ തപ്പി, സ്കൂട്ടറിന്റെ ഡാഷിലും മുന്നിലുള്ള പോക്കറ്റിലും തപ്പി. ഇല്ല.


നേരെ ഭാര്യയും ഞാനും എളമക്കര പൊലീസ് സ്റ്റേഷനിൽ പോയി ഒരു പൊലീസുകാരൻ ഉണ്ട്, ഭാഗ്യം (ഒട്ടും താല്പര്യം ഇല്ല) കാര്യം പറഞ്ഞു iphone ആണ് ലൊക്കേഷൻ കിട്ടിയാൽ മതി ഞാൻ എടുത്തോളാം എന്നൊക്കെ പറഞ്ഞപ്പോൾ സമയം 12.45. ഭിത്തിയിൽ എഴുതിവച്ച സമകാലമാന ആപ്പീസറുമാരെയും ഭാര്യയുടെ ഫോണിൽ വിളിച്ചു ഒറ്റ ഒരാളും ഫോണെടുത്തില്ല എന്നത് മാത്രമല്ല. പരാതി പറയാൻ പോയ ഞങ്ങളുടെ ജാതകം തിരയുകയായിരുന്നു si സാർ എബി. (സാറിന്റെ സ്ത്രീ വിരുദ്ധ കമന്റ്‌ ഞാൻ മന്ത്രിക്ക് നേരിട്ട് കൊടുത്തേക്കാം)


അങ്ങേരുടെ സ്റ്റേഷൻ പരിധി അല്ലെന്ന ന്യായത്തിന് പിന്നാലെ ഞങ്ങൾ ഇറങ്ങി. (ഒരുമാതിരി ഒഴിവാക്കൽ നാടകം) പൊറ്റക്കുഴി പള്ളിക്ക് മുന്നിൽ കോംബിങ് എസ്ഐ ഒരു മാന്യൻ. കഥ കേട്ടു. പെട്ടന്ന് മേലുദ്യോഗസ്ഥനെ വിളിച്ചു കാര്യം പറഞ്ഞു. ജനുവിൻ ഓഫീസർ ആണ് അദ്ദേഹം. പക്ഷെ മേലുദ്യോഗസ്ഥൻ പറഞ്ഞത് കേട്ടു എന്നോട് നീ നിന്റെ വഴി നോക്കിക്കോ എന്നെങ്കിലും പറയാനുള്ള മാന്യത കാട്ടിയില്ലേ. ഒരു രക്ഷയും ഇല്ലാതെ വന്നപ്പോൾ സിറ്റി പോലീസ് കമീഷണറിന്റെ അടക്കം ഞാൻ ഇന്നലെ രാത്രി വിളിച്ച ആളുകളുടെ ലിസ്റ്റ് ഇടാം ഒരാൾ പോലും ഫോൺ എടുത്തില്ല.

(പ്രസ് ക്ലബ്ബിന്റെ ഓണ കിറ്റ് നിറച്ച അധ്യാപക ഭവന് മുന്നിലുള്ള കുഴിയിൽ ആയിരുന്നു ഫോൺ വീണത്. അത് കള്ളന്മാർ കാണാത്തത് എന്റെ മാത്രം ഭാഗ്യം) കിട്ടിയ ഫോണിൽ നിന്നാണ് ഈ പോസ്റ്റ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home